മസ്കത്ത്: റൂവി ഹോണ്ട റോഡിലെ ഹൈ-ടെക് ഇന്റർനാഷനൽ ട്രേഡിൽ നടന്ന ബോഷിന്റെ ക്രിസ്മസ്-ന്യൂ ഇയർ പ്രമോഷനൽ കാമ്പയിനിന്റെ വിജയികളെ തെരഞ്ഞെടുത്തു.ഒന്നാം സമ്മാനമായ 50 ഇഞ്ച് സ്മാർട്ട് ടി.വിക്ക് സുമിത് (കൂപ്പൺ നമ്പർ 293) അർഹനായി. രണ്ടാം സമ്മാനമായ 32 ഇഞ്ച് സ്മാർട്ട് ടി.വിക്ക് ഇസ്മായിലിനെയും (കൂപ്പൺ നമ്പർ 573), മൂന്നാം സമ്മാനമായ വാക്വം ക്ലീനറിന് സൈദിനെയും (കൂപ്പൺ നമ്പർ 002) തെരഞ്ഞെടുത്തു. അലി (കൂപ്പൺ നമ്പർ 116), അബ്ബാസ് (കൂപ്പൺ നമ്പർ 248), സാഗർ (കൂപ്പൺ നമ്പർ 211), സാനു (കൂപ്പൺ നമ്പർ 401) എന്നിവർ നാലുമുതൽ ഏഴുവരെയുള്ള സമ്മാനത്തിനർഹരായി. ഇവർക്ക് യഥാക്രമം ഓവൻ, ബ്ലൂ ടൂത്ത് സ്പീക്കർ, പവർ ബാങ്ക് എന്നിവയും നൽകും.
എട്ടാം സമ്മാനമായ ടൂൾബാഗ് ജാബൽ സിങ്, ഇസ്മായീൽ, വിപിനും ഒമ്പതാം സമ്മാനമായ സ്മാർട്ട് വാച്ചിന് കൈസർ, മുഹമ്മദ്, സഈദ്, അഭിലാഷ്, അലി എന്നിവരും അർഹരായി. ഡിസംബർ 16മുതൽ ജനുവരി 31വരെയായിരുന്നു പ്രമോഷനൽ കാമ്പയിൻ നടത്തിയിരുന്നത്. ഈ കാലയളവിൽ ബോഷിന്റെ ഏതെങ്കിലും ഉൽപന്നങ്ങൾ 20 റിയാലോ അതിനുമുകളിലോ വാങ്ങുന്നവർക്കായിരുന്നു സമ്മാന കൂപ്പണുകൾ നൽകിയിരുന്നു. ഇതിൽനിന്ന് നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തിയത്.മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്നും ലഭിച്ചത്. കൂടാതെ ഉപഭോക്താക്കൾക്കായി കൂടുതൽ പ്രമോഷനുകൾ പദ്ധതിയിടുന്നതായും മാനേജിങ് ഡയറക്ടർ പ്രജീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.