ഒമാനിൽ സ്വകാര്യ ആശുപത്രികളിലെ കോവിഡ്​ പരിശോധന: നിരക്കുകൾ അറിയാം

മസ്​കത്ത്​: ഒമാനിൽ സ്വകാര്യ ആരോഗ്യ സ്​ഥാപനങ്ങളിലെ കോവിഡ്​ പരിശോധന നിരക്കുകൾ സംബന്ധിച്ച്​ ആരോഗ്യ മന്ത്രാലയം അറിയിപ്പ്​ പുറപ്പെടുവിച്ചു. മൂന്ന്​ തരത്തിലുള്ള പരിശോധനകളാണ്​ സ്വകാര്യ സ്​ഥാപനങ്ങളിൽ നടത്തുക. 15 റിയാൽ മുതൽ 50 റിയാൽ വരെയാണ്​ ഇവയുടെ നിരക്ക്​. 45 മിനിറ്റ്​ മുതൽ 120 മിനിറ്റ്​ വരെയാണ്​ ഇൗ പരിശോധനകൾ നടത്തുന്നതിനുള്ള സമയം.

പി.ഒ.സി-പി.സി.ആർ പരിശോധനയാണ്​ ഇതിൽ ഏറ്റവും ചെലവ്​ കൂടിയത്​. മൂക്കിൽ നിന്നെടുക്കുന്ന സ്വാബ്​ ആ​േട്ടാമാറ്റിക്​ രീതിയിൽ പരിശോധിച്ചാണ്​ വൈറസ്​ ബാധ കണ്ടെത്തുക. 45 മിനിറ്റാണ്​ പരിശോധനക്ക്​ വേണ്ട സമയം. ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട്​ ലഭിക്കും. പരിശോധനക്ക്​ 45 റിയാലും സാമ്പിൾ ശേഖരിക്കുന്നതിന്​ അഞ്ച്​ റിയാലുമടക്കം അമ്പത്​ റിയാൽ നൽകണം. ആർ.ടി-പി.സി.ആർ പരിശോധനയാണ്​ അടുത്തത്​. മൂക്കിൽ നിന്നെടുക്കുന്ന സാമ്പിളുകൾ മാന്വൽ രീതിയിൽ പരിശോധിച്ചാണ്​ രോഗാണു സാന്നിധ്യം കണ്ടെത്തുക. 120 മിനിറ്റാണ്​ പരിശോധനക്ക്​ വേണ്ട സമയം. രണ്ട്​ മുതൽ മൂന്ന്​ ദിവസത്തിനുള്ളിൽ റിപ്പോർട്ട്​ ലഭിക്കും. പരിശോധനക്ക്​ 30 റിയാലും സാമ്പിൾ ശേഖരിക്കുന്നതിന്​ അഞ്ച്​ റിയാലും നൽകണം. നിലവിലുള്ള വൈറസ്​ ബാധ കണ്ടെത്താനായി മുകളിൽ പറഞ്ഞ പി.സി.ആർ പരിശോധനകളാണ്​ നടത്തേണ്ടത്​.

കോവിഡ്​ വന്നുപോയോ എന്നറിയാനുള്ള രക്​ത സാമ്പിൾ ശേഖരിച്ചുള്ള സെറോളജിക്കൽ പരിശോധനയാണ്​ നടത്തേണ്ടത്​​​. 60 മിനിറ്റാണ്​ പരിശോധനക്ക്​ വേണ്ട സമയം. രണ്ടുമണിക്കൂറിനുള്ളിൽ റിപ്പോർട്ട്​ ലഭിക്കും. പരിശോധനക്ക്​ 11 റിയാലും സാമ്പിൾ ശേഖരിക്കുന്നതിന്​ നാല്​ റിയാലുമാണ്​ നിരക്ക്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.