മസ്കത്ത്: ഒമാൻ മനുഷ്യാവകാശ കമീഷനെ പ്രതിനിധീകരിച്ച് രാജ്യം തിങ്കളാഴ്ച സെക്രട്ടേറിയറ്റ് ജനറൽ ഓഫ് മിനിസ്റ്റേഴ്സ് സെക്രട്ടറി ജനറൽ സയ്യിദ് കാമിൽ ബിൻ ഫഹദ് ബിൻ മഹ്മൂദ് അൽ സെയ്ദിന്റെ രക്ഷാകർതൃത്വത്തിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിക്കും.
അർബുദ ബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സൗജന്യ അഭയം നൽകുക, മാനസിക കൗൺസലിങ്ങും വിദ്യാഭ്യാസ പിന്തുണയും നൽകൽ, യുവജനങ്ങൾ നേരിടുന്ന മാനസികവും ആരോഗ്യപരവുമായ വെല്ലുവിളികൾ നിരീക്ഷിക്കൽ തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾക്ക് സംഭാവന നൽകിയ സംരംഭങ്ങളെ ആദരിക്കും.
കുട്ടികൾക്കുണ്ടായേക്കാവുന്ന വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും ഓട്ടിസം സ്പെക്ട്രം ഡിസോർഡറിനെക്കുറിച്ചുള്ള സാമൂഹിക അവബോധം ഉയർത്തുന്നതിനും പരിപാടികൾ സംഘടിപ്പിക്കും. 1948 ഡിസംബർ 10 ന് ഐക്യരാഷ്ട്ര പൊതുസഭ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം അംഗീകരിച്ച ദിനത്തിന്റെ സ്മരണക്കാണ് ഒമാൻ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം ആചരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.