വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ട​ൽ; മൂ​ന്ന് പൗ​ര​ന്മാ​രെ ശി​ക്ഷി​ച്ചു

മ​സ്ക​ത്ത്: ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ അ​ന​ധി​കൃ​ത​മാ​യി സം​ര​ക്ഷി​ത ജീ​വി​ക​ളെ വേ​ട്ട​യാ​ടി​യ​തി​ന് മൂ​ന്ന് പൗ​ര​ന്മാ​രെ തും​റൈ​ത്ത് പ്രാ​ഥ​മി​ക കോ​ട​തി ശി​ക്ഷി​ച്ചു.

സം​ര​ക്ഷി​ത വ​ന്യ​ജീ​വി​ക​ളെ വേ​ട്ട​യാ​ടു​ക​യും ലൈ​സ​ൻ​സി​ല്ലാ​ത്ത പ​ര​മ്പ​രാ​ഗ​ത ആ​യു​ധം കൈ​വ​ശം വെ​ക്കു​ക​യും ചെ​യ്ത കു​റ്റ​ത്തി​ന് മൂ​ന്ന് പൗ​ര​ന്മാ​ർ​ക്കെ​തി​രെ തും​റൈ​ത്ത് പ്രാ​ഥ​മി​ക കോ​ട​തി അ​ന്തി​മ ജു​ഡീ​ഷ്യ​ൽ വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

പി​ഴ​ക്കൊ​പ്പം, കു​റ്റ​കൃ​ത്യ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട ആ​യു​ധ​ങ്ങ​ൾ, വെ​ടി​മ​രു​ന്ന്, ബൈ​നോ​ക്കു​ല​റു​ക​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ വി​വി​ധ വ​സ്തു​ക്ക​ളും ക​ണ്ടു​കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു.വ​ന്യ​ജീ​വി നി​യ​മ​ങ്ങ​ളെ മാ​നി​ക്ക​ണ​മെ​ന്നും പ്ര​കൃ​തി ആ​വാ​സ​വ്യ​വ​സ്ഥ​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും പ​രി​സ്ഥി​തി അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Hunting of wild animals- Three citizens were punished

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.