രാ​ജ്യ​ത്തെ ഫ​ല​ജു​ക​ളി​ലൊ​ന്ന്

ശഹീൻ: 26 ഫലജുകളുടെ നിർമാണം പുരോഗമിക്കുന്നു

മസ്കത്ത്: രാജ്യത്തെ ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി ശഹീൻ ചുഴലിക്കാറ്റ് നാശംവിതച്ച പ്രദേശങ്ങളിലെ 26 ഫലജുകൾ പുനർനിർമിച്ച് കൊണ്ടിരിക്കുകയാണെന്ന് കാർഷിക മത്സ്യബന്ധന ജലവിഭവ മന്ത്രാലയം അറിയിച്ചു. ദാഹിറ ഗവർണറേറ്റിൽ ചുഴലിക്കാറ്റ് നാശം വിതച്ച ഫലജിന്‍റെ സമ്പൂർണ സർവേക്കായി മന്ത്രാലയത്തിന്‍റെ ടീമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. 1,55, 000 റിയാൽ ചെലവിൽ 22 ഫലജുകളാണ് പുനഃസ്ഥാപിക്കുന്നത്. ഇതിൽ 17 എണ്ണത്തിന്‍റെ നിർമാണം പൂർത്തിയായി. മറ്റുള്ളവയുടെ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്.

ശഹീൻ ചുഴലിക്കാറ്റിൽ ദാഹിറയിലെ ഇബ്രിയിലെ വിലായത്തിൽ 14 , യങ്കലിൽ അഞ്ച്, ധങ്കിൽ മൂന്ന് എന്നിങ്ങനെ ഫലജുകൾക്കാണ് നാശനഷ്ടങ്ങൾ നേരിട്ടത്. തെക്കൻ ബാത്തിന ഗവർണറേറ്റിലെ റുസ്താഖ് വിലായത്തിൽ 37,000 റിയാൽ ചെലവിൽ നാലു ഫലജുകളാണ് പുനർനിർമിക്കുന്നത്. ഇതിൽ ഒന്നിന്‍റെ നിർമാണം പൂർത്തിയായിട്ടുണ്ട്. രാജ്യത്തെ ജലസേചന മേഖലയെ പിന്തുണക്കുന്നതിനും കർഷകരെ സഹായിക്കുന്നതിന്‍റെയും ഭാഗമായാണ് ഫലജുകൾ പുനർനിർമിക്കുന്നത്. ഒമാനികൾ കാലങ്ങളായി ജലസേചനത്തിനായി ആശ്രയിക്കുന്ന പ്രധാന പരമ്പരാഗത ജലസ്രോതസ്സുകളിലൊന്നാണ് ഫലജുകൾ. പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രവും മറ്റും അനുസരിച്ച് ഫലജുകൾ വ്യത്യാസപ്പെട്ടിരിക്കും. വിവിധ ഗവർണറേറ്റുകളിലായി 4,112 ഫലജുകളാണുള്ളത്.

കഴിഞ്ഞവർഷം 70 ഫലജുകൾ കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം പുനർനിർമിച്ചിരുന്നു. ഏറ്റവും കൂടുതൽ ഫലജുകൾ നന്നാക്കിയെടുത്തിരിക്കുന്നത് വടക്കൻ ശർഖിയയിലാണ്. ഇവിടെ 26 ഫലജുകളാണ് നന്നാക്കിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. മസ്കത്ത് ഗവർണറേറ്റിൽ എട്ട്, മുസന്ദം, വടക്കൻ ബാത്തിന, ശർഖിയ നാല്, തെക്കൻ ബാത്തിന ഒമ്പത്, ദാഖിലിയ അഞ്ച്, ദോഫാർ പത്ത് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിൽ നന്നാക്കിയെടുത്ത ഫലജുകളുടെ കണക്കുകൾ.

Tags:    
News Summary - Hurricane Shaheen: Construction of 26 Falajs in progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-16 00:51 GMT