ഐ.​സി.​എ​സ് മീ​ലാ​ദ് ​പൊതു​സ​മ്മേ​ള​നം നാ​ളെ

മ​സ്ക​ത്ത്​: ഇ​സ്​​ലാ​മി​ക് ക​ൾ​ച​റ​ൽ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ മ​സ്ക​ത്ത്​ ഘ​ട​കം സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു​ മ​ണി​ക്ക് ജാ​മി​ഉ​ൽ ഇ​സ്​​ലാം മ​സ്ജി​ദ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

കേ​ര​ള സം​സ്ഥാ​ന ജം​ഇ​യ്യ​തു​ൽ ഉ​ല​മ വൈ​സ് പ്ര​സി​ഡ​ന്‍റും ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നു​മാ​യ കെ.​കെ. കു​ഞ്ഞാ​ലി മു​സ്​​ലി​യാ​ർ ചേ​ല​ക്കാ​ട്, കേ​ര​ള സം​സ്ഥാ​ന സു​ന്നി യു​വ​ജ​ന ഫെ​ഡ​റേ​ഷ​ൻ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ ഹാ​ഷിം ബാ​ഫ​ഖി ത​ങ്ങ​ൾ കൊ​യി​ലാ​ണ്ടി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും. കു​ടും​ബ​മാ​യെ​ത്തു​ന്ന​വ​ർ​ക്ക്​ പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നു​ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ. അ​ബൂ​ബ​ക്ക​ർ ഫ​ലാ​ഹി ഒ​മ്പ​തു​ക​ണ്ടം, യൂ​നു​സ് വ​ഹ​ബി വ​ല​കെ​ട്ട്, ക​രീം ആ​ന​ണ്ടി, അ​യ്യൂ​ബ് സി.​പി പ​ള്ളി​യ​ത്ത് എ​ന്നി​വ​ർ അ​റി​യി​ച്ചു. നൂ​റു​ൽ അ​ബ്റാ​ർ ദ​ഫ് സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന ദ​ഫ് പ​രി​പാ​ടി​യും അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കും.

Tags:    
News Summary - ICS Meelad General Conference Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.