മസ്കത്ത്: കേരള സംസ്ഥാന ജംഇയ്യതു ഉലമാ ഉപാധ്യക്ഷരും ദീർഘകാലം വണ്ടൂർ ജാമിഅ വഹബിയ്യ മുദരിസുമാരുമായിരുന്ന കെ. അലവി മുസ് ലിയാർ, ഉണ്ണി മുഹമ്മദ് മുസ് ലിയാർ എന്നിവരുടെ ആണ്ടനുസ്മരണം ഐ.സി.എസ് മസ്കത്ത് കമ്മിറ്റിക്ക് കീഴിൽ അസൈബയിൽ നടന്നു.
മസ്കത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജാമിഅ വഹബിയ്യ പൂർവ വിദ്യാർഥികളും ഐ.സി.എസ് നേതാക്കളും പരിപാടിയിൽ പങ്കെടുത്തു. സെക്രട്ടറി യൂനുസ് വഹബി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസിഡന്റ് അബൂബക്കർ ഫലാഹി ഒമ്പത്കണ്ടം അധ്യക്ഷത വഹിച്ചു.
ആസന്നമായ പുണ്യ റബീഉൽ അവൽ മാസം മീലാദ് കാമ്പയിൻ നടത്താനും സമാപന സമ്മേളനം വിപുലമായി കൊണ്ടാടാനും യോഗം തീരുമാനിച്ചു. പ്രാർഥനക്കും ചർച്ചക്കും അബ്ദുല്ല വഹബിവല്ലപ്പുഴ നേതൃത്വം നൽകി. അയ്യൂബ് പള്ളിയത്ത് അബൂബക്കർ തുടി മുട്ടി ജാബിർ നാദാപുരം മുസ്തഫ വഹബി ലക്ഷദ്വീപ് മുസ്തഫ വി.ടി കെ ചേലക്കാട് എന്നിവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.