രുചിയുടെ കലവറതുറന്ന്​ ഇംപീരിയൽ കിച്ചൺ

മസ്കത്ത്​: കേരളത്തിലെ ​പ്രശസ്തരായ ഇംപീരിയൽ കിച്ചന്‍റെ ഒമാൻ അൽ ഖുവൈറിലുള്ള ശാഖയുടെ ഔദ്യോഗിക ഉദ്​ഘാടനം ഒമാൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്​ നിർവഹിച്ചു. സവാവി മസ്ജിദിന് സമീപമുള്ള അൽ ഖുവൈറിന്റെ ഹൃദയഭാഗത്താണ് ഈ പുതിയ ശാഖ സ്ഥിതി ചെയ്യുന്നത്. 145 സീറ്റുകളുള്ള റസ്റ്ററന്റിന് 30 കാർ പാർക്കിങ് സൗകര്യവും ഉണ്ട്. തിരുവനന്തപുരത്ത്​ ഇതിനകം വിജയകരമായി പ്രവർത്തിക്കുന്ന രണ്ട് ശാഖകളോടൊപ്പം, ഇംപീരിയൽ കിച്ചന്‍റെ ആദ്യ അന്താരാഷ്​ട്ര ശാഖ കൂടിയാണ്​ അൽ ഖുവൈറിലേത്. ഇന്ത്യൻ, ചൈനീസ്, മറ്റ് ആഗോള വിഭവങ്ങളടങ്ങിയ വിശാലമായ മെനുവാണ്​ ഭക്ഷമ പ്രേമികൾക്കായി ഒരുക്കിയിട്ടുള്ളത്​. കേരളത്തിലെ സമ്പന്നമായ പാചക പാരമ്പര്യത്തെ അന്താരാഷ്ട്ര തലത്തിൽ എത്തിക്കാനുള്ള പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ്​ അൽഖുവൈറിലെ ശാഖയെന്ന്​ മാനേജ്​മെന്‍റ്​​ ഭാരവാഹികൾ പറഞ്ഞു.


ഇന്ത്യൻ, കോണ്ടിനെൻറൽ, ചൈനീസ്, പരമ്പരാഗത കേരള വിഭവങ്ങൾ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പാചകരീതികൾക്ക് പേരുകേട്ട ഇംപീരിയൽ കിച്ചന്‍റെ വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ്​ ആദ്യ അന്താരഷ്ട്ര ശാഖ ഒമാനിലെ അൽഖുവൈറിൽ തുറന്നിട്ടുള്ളത്​.

ഏകദേശം 10 വർഷം മുമ്പ് ഞങ്ങൾ കേരളത്തിൽ ഇംപീരിയൽ കിച്ചൺ ആരംഭിച്ചത്​. കേരളത്തിലെ ഞങ്ങളുടെ മികവാർന്ന സേവനം മസ്‌കത്തിലേക്ക് കൊണ്ടുവരുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണെന്ന് ഇംപീരിയൽ കിച്ചൺ മാനേജ്‌മെൻറ്​ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഉപ്പള, അനസ് താഹ, ലിനു ശ്രീനിവാസ് എന്നിവർ പറഞ്ഞു. സ്വാദിഷ്ടമായ മൾട്ടി ക്യുസിൻ വിഭവങ്ങൾ, മികവാർന്ന സേവനം, ലോകോത്തര ഡൈനിങ്​ അന്തരീക്ഷം എന്നിവ നൽകാൻ ഞങ്ങളുടെ പ്രതിബദ്ധരാണ്​. ഈ വ്യത്യസ്ത അനുഭവം ആസ്വദിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്നും മാനജ്​മെന്‍റ്​ പ്രതിനിധികൾ പറഞ്ഞു.

ഇംപീരിയൽ കിച്ചണിലെ ഭക്ഷണം, സേവനങ്ങൾ, അന്തരീക്ഷം എന്നിവ മികച്ചതാണെന്ന്​ ശൈഖ് ഫൈസൽ ബിൻ അബ്ദുല്ല അൽ റവാസ്​ പറഞ്ഞു. സലാല ഉൾപ്പെടെ ഒമാനിലെ മറ്റ് നഗരങ്ങളിലേക്ക് ഇംപീരിയൽ കിച്ചൺ വികസിപ്പിക്കുന്നത് പരിഗണിക്കണമെന്ന്​ മാനേജ്​മെന്‍റ്​​ ഭാരവാഹികളോട്​ ആവശ്യപ്പെടുകയാണെന്ന്​ അദ്ദേഹം പറഞ്ഞു. കേരളത്തിന്‍റെ സമ്പന്നമായ രുചികളും ആതിഥ്യമര്യാദയും ആഗോള തലത്തിലേക്ക് കൊണ്ടുവരാൻ പറ്റുന്ന തരത്തിൽ ഇംപീരിയൽ കിച്ചന്‍റെ അന്താരാഷ്ട്ര ശാഖ ഒമാനിൽ തുടങ്ങാൻ കഴിഞ്ഞത് സുപ്രധാന നാഴികക്കല്ലാണെന്നും മാനേജ്​മെന്‍റ്​ ഭാരവാഹികൾ പറഞ്ഞു. ഔട്ട്​ ഡോർ കാറ്ററിങ് സേവനവും ലഭ്യമാണ്​. ഫോൺ: +968 7687 6768

Tags:    
News Summary - Imperial kitchen, the name of taste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.