ഒ​മാ​ൻ-​ഇ​ന്ത്യ ഒ​മ്പ​താ​മ​ത് ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച യോ​ഗം മ​സ്ക​ത്തി​ൽ ചേ​ർ​ന്ന​പ്പോ​ൾ

ത​ന്ത്ര​പ​ര​മാ​യ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത്​ ഇ​ന്ത്യ-​ഒ​മാ​ൻ

മ​സ്​​ക​ത്ത്​: ഒ​മാ​ൻ-​ഇ​ന്ത്യ ഒ​മ്പ​താ​മ​ത് ത​ന്ത്ര​പ​ര​മാ​യ ച​ർ​ച്ച യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം മ​സ്ക​ത്തി​ൽ ചേ​ർ​ന്നു. ഒ​മാ​ൻ നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ജ​ന​റ​ൽ മേ​ജ​ർ ഇ​ദ്‍രീ​സ് അ​ബ്ദു​റ​ഹ്മാ​ൻ അ​ൽ കി​ന്ദി, ഇ​ന്ത്യ​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്ടാ​വ് വി​ക്രം മി​ശ്രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യോ​ഗം. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ബ​ന്ധ​ങ്ങ​ളും ത​ന്ത്ര​പ​ര​മാ​യ കാ​ര്യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖി​ന്റെ ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന​ത്തോ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ നേ​തൃ​ത​ല​ത്തി​ൽ സ​ഹാ​യ​ക​മാ​വു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള നി​ര​വ​ധി ത​ന്ത്ര​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ക​ളും ന​ട​ന്നു. സം​യു​ക്ത സം​രം​ഭ​ങ്ങ​ൾ, ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കും താ​ൽ​പ​ര്യ​മു​ള്ള ഭാ​വി​പ​ദ്ധ​തി​ക​ൾ എ​ന്നി​വ​യു​ടെ പു​രോ​ഗ​തി​യും വി​ല​യി​രു​ത്തി.

ഇ​ന്ത്യ​ൻ ദേ​ശീ​യ സു​ര​ക്ഷ ഉ​പ ഉ​പ​ദേ​ഷ്ടാ​വ് ​ വി​ക്രം മി​ശ്രി ഒ​മാ​ൻ റോ​യ​ൽ ഓ​ഫി​സ് മ​ന്ത്രി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​അ്​​മാ​നി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​വ​രും സം​യു​ക്ത സ​ഹ​ക​ര​ണ​ത്തി​ന്‍റെ മേ​ഖ​ല​ക​ൾ അ​വ​ലോ​ക​നം ചെ​യ്യു​ക​യും ഒ​മാ​നെ​യും ഇ​ന്ത്യ​യെ​യും ഒ​രു​മി​ച്ച് കൊ​ണ്ടു​വ​രു​ന്ന ച​രി​ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ളെ കു​റി​ച്ച്​ സം​സാ​രി​ക്കു​ക​യും ചെ​യ്തു. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത്​ നാ​ര​ങ് പ​​ങ്കെ​ടു​ത്തു. 

Tags:    
News Summary - India-Oman discuss strategic issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.