സ​ലാ​ല​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​ 22ന്

​മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ കോ​ൺ​സു​ലാ​ർ ക്യാ​മ്പ്​ സ​ലാ​ല​യി​ൽ ഡി​സം​ബ​ർ 22ന്​ ​ന​ട​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.രാ​വി​ലെ എ​ട്ട്​ മു​ത​ൽ വൈ​കീ​ട്ട്​ 3.30വ​രെ സ​ലാ​ല​യി​ലെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ലാ​യി​രി​ക്കും ക്യാ​മ്പ് ന​ട​ക്കു​ന്ന​ത്. ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ സേ​വ​ന​ങ്ങ​ൾ, പാ​സ്‌​പോ​ർ​ട്ട്, വി​സ, അ​റ്റ​സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും മ​റ്റും ക്യാ​മ്പി​ൽ ല​ഭ്യ​മാ​കും. സ​ലാ​ല​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് മു​ൻ​കൂ​ട്ടി ബു​ക്ക്​ ചെ​യ്യാ​തെ​ത​ന്നെ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ക്കാം. ക്യാ​മ്പി​ലെ വെ​ൽ​ഫെ​യ​ർ ഓ​ഫി​സ​റോ​ട് തൊ​ഴി​ൽ പ​രാ​തി​ക​ളും ഉ​ന്ന​യി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ 98282270, 91491027, 23235600 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

അം​ബാ​സ​ഡ​റു​ടെ ക​മ്മ്യൂ​ണിറ്റി ആ​ൻ​ഡ്​ വെ​ഫ​യ​ർ ഉ​പ​ദേ​ഷ്ടാ​വ് പ്ര​ദീ​പ്കു​മാ​ർ, എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷ​ർ​മേ​ഷ് ച​ക്ര​വ​ർ​ത്തി, അ​ഫ്സ​ൽ, മു​ഹ​മ്മ​ദ് ഇ​ബ്രാ​ഹിം ഖാ​ൻ എ​ന്നി​വ​രും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ​ലാ​ല കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​കെ.​സ​നാ​ത​ന​ൻ അ​റി​യി​ച്ചു.

Tags:    
News Summary - Indian Embassy Consular Camp in Salalah on 22

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.