മസ്കത്ത്: പത്താം അന്താരാഷ്ട്ര യോഗദിനത്തിനു മുന്നോടിയായി മസ്കത്ത് ഇന്ത്യൻ എംബസി, സലാല ഇന്ത്യൻ സോഷ്യൽ ക്ലബുമായി സഹകരിച്ച് യോഗപരിപാടി സംഘടിപ്പിച്ചു. ഇന്ത്യൻ അംബാസഡർ അമിത് നാരങ് മുഖ്യാതിഥിയായും ഒമാൻ നാഷനൽ മ്യൂസിയം സെക്രട്ടറി ജനറൽ ജമാൽ മൂസാവി, സലാല ഡെപ്യൂട്ടി വാലി ശൈഖ സലിം മുഹമ്മദ് സഈദ് അൽ അമ്രി എന്നിവർ വിശിഷ്ടാതിഥികളായും പങ്കെടുത്തു. ഇന്ത്യൻ, ഒമാനി പൗരന്മാർ, ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ, പ്രാദേശിക യോഗ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ വിവിധ പശ്ചാത്തലങ്ങളിൽനിന്നുള്ള 400ലധികം പേർ സംബന്ധിച്ചു.
ആഗോള ക്ഷേമത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ പ്രതിബദ്ധതയാണ് അന്താരാഷ്ട്ര യോഗ ദിനത്തിലൂടെ പ്രതിഫലിപ്പിക്കുന്നതെന്ന് അംബാസഡർ അമിത് നാരങ് പറഞ്ഞു. ഈ പരിപാടി സംഘടിപ്പിക്കുന്നതിന് സലാലയിലെ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാകേഷ് ഝായുടെ ശ്രമങ്ങളെ അംബാസഡർ അഭിനന്ദിച്ചു. സുൽത്താനേറ്റിൽ യോഗ ജനകീയമാകുന്നതിൽ വിവിധ പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. എംബസിയുടെ ആഭിമുഖ്യത്തിൽ നടന്ന 2022ലെ ‘മസ്കത്ത് യോഗ മഹോത്സവ്’ , 2023ലെ ‘ഒമാൻ യോഗ യാത്ര’ എന്നിവ യോഗയുടെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നവായായിരുന്നു.
മസ്കത്ത്, സലാല, സുഹാർ, സൂർ എന്നിവിടങ്ങളിലും കമ്യൂനിറ്റികളിലുമാണ് പരിപാടി. യോഗാഭ്യാസത്തിലൂടെ സമഗ്രമായ ക്ഷേമവും ഐക്യവും പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ഈ വർഷം ഏപ്രിലിൽ ‘മർഹബൻ യോഗ’ ആരംഭിച്ചതെന്നും അധികൃതർ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.