മസ്കത്ത്: ഒമാനിലെ ഇന്ത്യന്‍ സ്കൂള്‍ ബോർഡ് തെരഞ്ഞെടുപ്പിൽ പ്രചാരണം ഊർജിതമാക്കി സ്ഥാനാർഥികൾ. ജനുവരി 18നാണ് തെരഞ്ഞെടുപ്പ്. 20 ദിവസം മാത്രം ശേഷിക്കെ രക്ഷിതാക്കളെ നേരില്‍കണ്ടും വിവിധ സമൂഹമാധ്യമങ്ങള്‍ വഴിയുമാണ് പ്രചാരണങ്ങൾ നടത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രചാരണത്തിന് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. അതിനാൽ, ഇനിയുള്ള ദിവസങ്ങളിൽ ഓൺലൈൻ പ്രചാരണം കൂടുതൽ ശക്തമാകും.
നിലവിൽ വാട്സാആപ്, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ വഴി സ്ഥാനാര്‍ഥികള്‍ പ്രചാരണം നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും രക്ഷിതാക്കളെ ബോധവാന്മാരാക്കുന്നതിനും സമൂഹമാധ്യമങ്ങളിലെ പ്രചാരണം ഗുണം ചെയ്യുമെന്നാണ് സ്ഥാനാര്‍ഥികള്‍ പറയുന്നത്.
ഒമ്പത് സ്ഥാനാര്‍ഥികളായിരുന്നു പത്രിക സമർപ്പിച്ചിരിക്കുന്നത്. ഇതില്‍ ഒരാള്‍ പിന്‍വലിച്ചതായാണ് അറിയാൻ കഴിയുന്നത്. ജനുവരി രണ്ട് ഉച്ചക്ക് ഒരു മണിവരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം. മസ്കത്ത് ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളായ 5,125 പേർക്കാണ് വോട്ടവകാശമുള്ളത്.
ജനുവരി മൂന്നിനാണ് സ്ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തെരഞ്ഞെടുപ്പ് കമീഷന് ഔദ്യോഗികമായി പുറത്തുവിടുക. തെരഞ്ഞെടുപ്പ് ദിവസം തന്നെ വൈകീട്ട് ഫലവും പ്രഖ്യാപിക്കും. റീ കൗണ്ടിങ് ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ 19നു തന്നെ അപേക്ഷ സമര്‍പ്പിക്കണം.
22ന് തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ പട്ടിക ചെയര്മാന് കൈമാറുമെന്നും ഇലക്ഷന് കമീഷന് അറിയിച്ചു. നിലവിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ നാല് പേരും മത്സര രംഗത്തുണ്ട്. ഇവര്‍ക്ക് പുറമെ നാല് പുതുമുഖങ്ങളും പത്രിക സമര്‍പ്പിച്ചവരിലുണ്ട്. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച മാനദണ്ഡങ്ങൾക്കനുസൃതമായിരിക്കണം പ്രചാരണ പ്രവർത്തനങ്ങളെന്ന് നിർദേശിച്ചിട്ടുണ്ട്. ഇത് ലംഘിച്ചാൽ സ്ഥാനാര്‍ഥിത്വം റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിട്ടുണ്ട്.
പരാതികള്‍ പരിശോധിക്കാന്‍ പ്രത്യേക വിഭാഗവും കമീഷനില്‍ പ്രവര്‍ത്തിക്കും. സ്ഥാനാർഥികളുടെ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. ഇത്തവണ വോട്ടിങ് കൂടുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.