മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റ അഞ്ചാം വാർഷികത്തിന്റെ ഭാഗമായുള്ള ലോഗോ ദേശീയ ആഘോഷങ്ങൾക്കായുള്ള സെക്രട്ടേറിയറ്റ് ജനറൽ പുറത്തിറക്കി.
‘നവീകരിച്ച നവോത്ഥാനം’ എന്ന മുദ്രാവാക്യത്തിലാണ് വാർഷികാഘോഷം. സുൽത്താന്റെ വിവേകപൂർണമായ നേതൃത്വത്തിനു കീഴിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായ സാമൂഹിക വികസനം, യുവാക്കളുടെ ശാക്തീകരണം, സാമ്പത്തിക വളർച്ച, അധികാര വികേന്ദ്രീകരണം, ഭരണം എന്നീ പുരോഗതിയുടെ അടിസ്ഥാന സ്തംഭങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോ. ജനുവരി 11നാണ് സുൽത്താൻ അധികാരമേറ്റതിന്റെ അഞ്ചാം വാർഷികം വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.