ഇന്ത്യൻ സ്​കൂളുകൾ തുറക്കില്ല; ഒാൺലൈൻ പഠനം തുടരും


മസ്​കത്ത്​: ഒമാനിലെ ഇന്ത്യൻ സ്​കൂളുകളിൽ നവംബറിലും ഒാൺലൈൻ പഠനം തുടരും. ക്രിസ്​മസ്​ അവധിക്ക്​ ശേഷം ജനുവരിയിൽ സ്​കൂൾ തുറക്കു​േമ്പാൾ സാഹചര്യങ്ങൾ വിലയിരുത്തി ക്ലാസുകൾ തുടങ്ങുന്ന വിഷയത്തിൽ തീരുമാനമെടുക്കുമെന്നും ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ പത്രകുറിപ്പിൽ അറിയിച്ചു. അതുവരെ പത്ത്​, 12 ഗ്രേഡുകളിലടക്കം ഒാൺലൈൻ ക്ലാസുകൾ തുടരും.


സ്​കുളുകളിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതി​െൻറ താൽപര്യം അറിയുന്നതിനും ഒാൺലൈൻ പഠനത്തി​െൻറ സ്വീകാര്യത മനസിലാക്കുന്നതിനുമായി അടുത്തിടെ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ രക്ഷിതാക്കൾക്കിടയിൽ സർവേ നടത്തിയിരുന്നു. മഹാമാരി സാഹചര്യം കണക്കിലെടുത്ത്​ നിലവിലെ അക്കാദമിക വർഷത്തിൽ ഒാൺലൈൻ പഠനം തുടരുന്നതിനായാണ്​ സർവേയിൽ താൽപര്യം പ്രകടിപ്പിച്ചത്​. കോവിഡ്​ സാഹചര്യങ്ങൾ സ്​കൂൾ ബോർഡ്​ തുടർച്ചയായി വിലയിരുത്തി വരുകയാണെന്ന്​ ഇന്ത്യൻ സ്​കൂൾ ഡയറക്​ടർ ബോർഡ്​ ചെയർമാൻ ഡോ.​േബബി സാം സാമുവൽ പറഞ്ഞു. സ്​കൂൾ അധികൃതർ, രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവരുടെ താൽപര്യങ്ങൾ കൂടി കണക്കിലെടുത്താണ്​ തീരുമാനങ്ങൾ കൈകൊള്ളുക. ഇൗ വർഷം മികച്ച രീതിയിലുള്ള ഒാൺലൈൻ വിദ്യാഭ്യാസം തുടരും. അടുത്ത വർഷം എല്ലാ വിധ ആരോഗ്യ-സുരക്ഷ നടപടിക്രമങ്ങളും പാലിച്ചുള്ള സംയോജിത വിദ്യാഭ്യാസത്തി​െൻറ സാധ്യതകൾ തേടുമെന്നും ഡോ.ബേബി സാം സാമുവൽ പറഞ്ഞു.


കോവിഡ്​ വ്യാപനത്തെ തുടർന്ന്​ കഴിഞ്ഞ മാർച്ചിലാണ്​ ഒമാനിലെ സ്​കൂളുകൾ അടച്ചത്​. സ്​കൂളുകൾ അടച്ച്​ അധികം വൈകാതെ ഇന്ത്യൻ സ്​കൂളുകൾ ഒാൺലൈൻ പഠന രീതിയിലേക്ക്​ തിരിഞ്ഞിരുന്നു. ഏപ്രിൽ മുതൽ രാജ്യത്തെ 21 ഇന്ത്യൻ സ്​കൂളുകളിലും കിൻറർഗാർട്ടൻ മുതൽ 12ാം ഗ്രേഡ്​ വരെ ഒാൺലൈൻ പഠനം നടന്നുവരുന്നുണ്ട്​. ഒാൺലൈൻ പഠനം തടസമില്ലാതെ തുടരുന്നതിനായി വാർഷികാവധി ഡിസംബറിലേക്ക്​ മാറ്റുകയും ചെയ്​തിരുന്നു. കഴിഞ്ഞ ഏഴുമാസത്തെ ഒാൺലൈൻ പഠന കാലത്തിനിടെ വിവിധ ക്ലാസുകളിലായി ഒാൺലൈൻ ഫോർമേറ്റീവ്​ അസസ്​മെൻറുകളടക്കം നടത്തിയതായും ഇന്ത്യൻ സ്​കൂൾ ബോർഡ്​ അറിയിച്ചു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-28 07:06 GMT