മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വിഷു-ഈസ്റ്റർ-ഈദ് ആഘോഷം സംഘടിപ്പിച്ചു. ദാർസൈത്ത് ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പരിപാടിയുടെ ഭാഗമായി നടത്തിയ സാംസ്കാരിക സമ്മേളനത്തിൽ സുഹാർ യൂനിവേഴ്സിറ്റി ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. റോയ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. വർത്തമാനകാല സാഹചര്യത്തിൽ ഇത്തരമൊരു മത സൗഹാർദ പരിപാടിക്ക് വളരെയധികം പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പറഞ്ഞു.
ഐ.എസ്.സി ചെയർമാൻ ബാബു രാജേന്ദ്രൻ, ജനറൽ സെക്രട്ടറി ഷക്കീൽ കോമോത്ത്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ വിൽസൺ ജോർജ്, ഒമാനിലെ പ്രമുഖ നാടകപ്രവർത്തകരായ പത്മനാഭൻ തലോറ, അൻസാർ ഇബ്രാഹിം എന്നിവർ സംസാരിച്ചു. കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു.
കോകൺവീനർ കെ.വി. വിജയൻ സ്വാഗതവും ട്രഷറർ അംബുജാക്ഷൻ നന്ദിയും പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി കേരള വിഭാഗം അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച നൃത്തവിരുന്ന് നവ്യാനുഭവമായി. ഒമാനിലെ അറിയപ്പെടുന്ന മ്യൂസിക് ബാൻഡായ ഞാറ്റുവേല ഫോക് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച നാടൻപാട്ടുകൾ ആഘോഷത്തിന് ഉത്സവഛായ പകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.