മസ്കത്ത്: ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായുള്ള ഇൻറർസ്കൂൾ പ്രശ്നോത്തരി 'െഎ.എസ് ക്വിസ് 2020'ന് ആവേശകരമായ സമാപനം. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായി നടന്ന മെഗാ ഫൈനൽ മത്സരം വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളുമടക്കം വീക്ഷിച്ചു. സീനിയർ വിഭാഗത്തിൽ ഒന്നാമതെത്തിയ മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ജോഷ്വ ഷാലോം ആംസ്ട്രോങ് ചാമ്പ്യൻഷിപ് ട്രോഫി സ്വന്തമാക്കി. വാദി കബീർ സ്കൂളിലെ ചേതൻ സേതു രണ്ടാം സ്ഥാനത്തും മസ്കത്ത് ഇന്ത്യൻ സ്കൂളിലെ ആരവ് റാണ മൂന്നാം സ്ഥാനത്തുമെത്തി.
ജൂനിയർ വിഭാഗത്തിൽ ബോഷർ ഇന്ത്യൻ സ്കൂളിലെ ഹിബ മാലിക്ക് ബി.ഒ.ഡി എവർറോളിങ് ട്രോഫി സ്വന്തമാക്കി. വാദികബീർ സ്കൂളിലെ നരെൻ കാർത്തിക് പത്മനാഭൻ, അൽ ഗൂബ്രയിലെ അഷ്മി റാണിഗ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ജേതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ, ഗിഫ്റ്റ് വൗച്ചറുകൾ തുടങ്ങിയ സമ്മാനങ്ങൾ നൽകും.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ രക്ഷാകർതൃത്വത്തിൽ നടന്ന മത്സരത്തിെൻറ ഇൗ വർഷത്തെ സംഘാടകർ സലാല ഇന്ത്യൻ സ്കൂളായിരുന്നു. വിനയ് മുതലിയാർ ആയിരുന്നു ക്വിസ് മാസ്റ്റർ. സൂം പ്ലാറ്റ്ഫോമിൽ നടന്ന മെഗാ ഫൈനൽ മത്സരം കാണികൾക്കായി യൂട്യൂബിലാണ് സംപ്രേഷണം നടത്തിയത്.
െഎ.എസ് ക്വിസിെൻറ രണ്ടാമത് എഡിഷനാണ് നടന്നത്. പ്രാഥമിക റൗണ്ടിൽ 21 ഇന്ത്യൻ സ്കൂളുകളിൽ നിന്നായി 8158 വിദ്യാർഥികളാണ് പെങ്കടുത്തത്. രണ്ട് യോഗ്യത റൗണ്ടുകളും തുടർന്ന് മെഗാ പ്രിലിംസ്, ഗ്രാൻറ് ഫിനാലെ എന്നിവയുമാണ് ഉണ്ടായിരുന്നത്. സീനിയർ, ജൂനിയർ വിഭാഗങ്ങളിൽ നിന്നായി 16 പേരാണ് അവസാന റൗണ്ടിലെത്തിയത്. നാലു ഡിജിറ്റൽ റൗണ്ടുകളോടെയുള്ളതായിരുന്നു അവസാനവട്ട മത്സരം.
െഎ.എസ് ക്വിസിനെ കുറിച്ച വിഡിയോ പ്രസേൻറഷനോടെയാണ് ഗ്രാൻറ് ഫിനാലെ ആരംഭിച്ചത്. സ്കൂൾ എസ്.എം.സി പ്രസിഡൻറ് ഡോ. സയ്യിദ് അഹ്സൻ ജമീൽ സ്വാഗതം പറഞ്ഞു. സ്കൂൾ ബോർഡ് ചെയർമാൻ ഡോ. ബേബി സാം സാമുവൽ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അംബാസഡർ മുനു മഹാവർ ക്വിസ് മത്സരത്തിെൻറ ഒൗപചാരിക ഉദ്ഘാടനം നിർവഹിച്ചു. നൂർ ഗസൽ ആയിരുന്നു െഎ.എസ് ക്വിസ് 2020െൻറ മെഗാ സ്പോൺസർ. വിവിധ വിഭാഗങ്ങളിലായുള്ള സ്പോൺസർമാരെ ചടങ്ങിൽ ആദരിച്ചു. സലാല ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ദീപക് പടാങ്കർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.