അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​ത​ദി​നം ആ​ച​രി​ച്ചു

മ​സ്ക​ത്ത്: അ​ന്താ​രാ​ഷ്ട്ര സാ​ക്ഷ​ര​ത​ദി​നം ഒ​മാ​ൻ വി​വി​ധ പ​രി​പാ​ടി​ക​​ളോ​ടെ ആ​ച​രി​ച്ചു. 'ബ​ഹു​ഭാ​ഷാ വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക: പ​ര​സ്പ​ര ധാ​ര​ണ​ക്കും സ​മാ​ധാ​ന​ത്തി​നും സാ​ക്ഷ​ര​ത' എ​ന്ന മു​ദ്രാ​വാ​ക്യ​ത്തി​ന് കീ​ഴി​ലാ​ണ് ഈ ​വ​ർ​ഷം സാ​ക്ഷ​ര​ത ദി​നം അ​ഗോ​ള​ത​ല​ത്തി​ൽ ആ​ച​രി​ച്ച​ത്. നി​ര​ക്ഷ​ര​ത തു​ട​ച്ചു​നീ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും സ​ഹാ​യ പ​രി​പാ​ടി​ക​ളും വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ൽ ന​ട​ന്നു​വ​രു​ന്നു​ണ്ട്.

വാ​യ​ന, എ​ഴു​ത്ത് എ​ന്നി​ങ്ങ​നെ​യു​ള്ള എ​ല്ലാ രൂ​പ​ങ്ങ​ളി​ലും നി​ര​ക്ഷ​ര​ത​ക്കെ​തി​രെ പോ​രാ​ടാ​നും അ​ത് ഇ​ല്ലാ​താ​ക്കാ​നും ഒ​മാ​ൻ 1973-1974 കാ​ലം തൊ​ട്ടേ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യി​രു​ന്നു. സാ​ധാ​ര​ണ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കു​ട​ക്കീ​ഴി​ൽ വ​രാ​ത്ത സ​മൂ​ഹ​ത്തി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പൊ​തു​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ​യും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്നു​ണ്ട്.

സാ​ക്ഷ​ര​താ ക്ലാ​സു​ക​ളി​ലെ മു​തി​ർ​ന്ന പ​ഠി​താ​ക്ക​ൾ, മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സം, കെ​യ​ർ ഹോ​മു​ക​ളി​ലെ പ​ഠി​താ​ക്ക​ൾ, തി​രു​ത്ത​ൽ സ്ഥാ​പ​ന​ങ്ങ​ൾ (ജ​യി​ലു​ക​ൾ), വൈ​ക​ല്യ​മു​ള്ള​വ​ർ (പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സം) എ​ന്നി​ങ്ങ​നെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​ണ് വി​ദ്യ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

നി​ര​ക്ഷ​ര​ത സ​ങ്കീ​ർ​ണ​മാ​യ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പ്ര​ശ്ന​മാ​ണ്. അ​ത് എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ, സി​വി​ൽ മേ​ഖ​ല​ക​ളു​ടെ​യും സം​യു​ക്ത പ​രി​ശ്ര​മ​ത്തി​ലൂ​ടെ മാ​ത്ര​മേ ഇ​ല്ലാ​താ​കു​ക​​യു​ള്ളൂവെ​ന്നും സു​ൽ​ത്താ​നേ​റ്റ് അ​ടി​വ​ര​യി​ട്ട് പ​റ​ഞ്ഞു. പൗ​ര​ന്മാ​ർ​ക്കി​ട​യി​ൽ നി​ര​ക്ഷ​ര​ത ഇ​ല്ലാ​താ​ക്ക​ൽ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വി​ദ്യ​ഭ്യാ​സ മ​ന്ത്രാ​ല​യം വി​വി​ധ ക​ക്ഷി​ക​ളു​മാ​യും സ​ഹ​ക​ര​ണം വി​പു​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സാ​ക്ഷ​ര​ത ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​ക​മാ​യി പാ​ഠ്യ​പ​ദ്ധ​തി ന​ൽ​ക​ൽ, പൊ​തു​വി​ദ്യാ​ഭ്യാ​സ ഡി​പ്ലോ​മ​യോ അ​തി​ല​ധി​ക​മോ ബി​രു​ദ​ധാ​രി​ക​ളാ​യ​വ​രെ സാ​ക്ഷ​ര​താ ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കാ​ൻ ഉ​ൾ​പ്പെ​ടു​ത്ത​ൽ, സാ​ക്ഷ​ര​ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ്, മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സം, തു​റ​ന്ന ക്ലാ​സ് മു​റി​ക​ൾ, സ്പെ​ഷ​ലൈ​സ്ഡ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​ൽ പു​രോ​ഗ​തി നി​രീ​ക്ഷി​ക്ക​ൽ, വി​ദ്യാ​ഭ്യാ​സ പോ​ർ​ട്ട​ൽ വ​ഴി സാ​ക്ഷ​ര​താ സം​വി​ധാ​ന​ത്തി​ൽ ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ ര​ജി​സ്റ്റ​ർ ചെ​യ്യ​ൽ തു​ട​ങ്ങി​യ​വ മ​ന്ത്രാ​ല​യം ചെ​യ്തു​വ​രു​ന്ന പ​രി​പാ​ടി​ക​ളാ​ണ്.

പ​ഠ​ന ഗ്രാ​മ​ങ്ങ​ൾ പ​ദ്ധ​തി, സ​ഹ​ക​ര​ണ വി​ദ്യാ​ല​യ​ങ്ങ​ൾ പ​ദ്ധ​തി, മ​ന്ത്രാ​ല​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​ക്ഷ​ര​ർ​ക്കു​ള്ള സാ​ക്ഷ​ര​താ പ​ദ്ധ​തി, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​ക്ഷ​ര​രാ​യ ഒ​മാ​നി​ക​ൾ​ക്കു​ള്ള സാ​ക്ഷ​ര​താ പ​ദ്ധ​തി, താ​മ​സ​ക്കാ​ർ​ക്കു​ള്ള സാ​ക്ഷ​ര​താ പ​ദ്ധ​തി തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ളും പ​ദ്ധ​തി​ക​ളും മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.

Tags:    
News Summary - International Literacy Day was observed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.