മസ്കത്ത്: റോയൽ എയർഫോഴ്സ് ഓഫ് ഒമാൻ (റാഫോ) കമാൻഡർ എയർ വൈസ് മാർഷൽ ഖമീസ് ബിൻ ഹമ്മദ് അൽ ഗഫ്രി ഈജിപ്ത് ഇന്റർനാഷനൽ ഏവിയേഷൻ ആൻഡ് സ്പേസ് എക്സിബിഷന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. അന്താരാഷ്ട്ര വ്യോമയാന കമ്പനികളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിച്ച എക്സിബിഷനിൽ സൈനിക പ്രതിനിധി സംഘത്തോടൊപ്പം അൽ ഗഫ്രി പര്യടനം നടത്തി.
അത്യാധുനിക സൈനിക സാങ്കേതിക വിദ്യകളെക്കുറിച്ചും വ്യോമയാന, പ്രതിരോധ മേഖലകളിലെ നൂതനത്വങ്ങളെക്കുറിച്ചും പ്രതിനിധി സംഘത്തിന് അധികൃതർ വിശദീകരിച്ചു. ഒമാനിലെ റോയൽ എയർഫോഴ്സിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും സന്ദർശന വേളയിൽ അൽ ഗഫ്രിക്കൊപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.