മസ്കത്ത്: ജ്വല്ലറിയിൽനിന്ന് സ്വർണം മോഷ്ടിച്ച കേസിൽ നാലുപരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ പ്രവാസികളെ അമീറാത്ത് വിലായത്തിൽനിന്ന് മസ്കത്ത് ഗവർണറേറ്റ് പൊലീസാണ് പിടി കൂടിയത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായിവരികയാണ്.
മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുക്കുകയും ചെയ്തു. കഴിഞ്ഞ മാസം റൂവി മേഖലയിലെ സ്വർണക്കടയിൽനിന്ന് വൻതോതിൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ച അറബ്, ഏഷ്യൻ രാജ്യക്കാരായ എട്ടുപേരെയു പൊലീസ് പിടികൂടിയിരുന്നു. മോഷണക്കുറ്റങ്ങൾ കുറക്കുന്നതിനായി കടകളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും ഉടമകൾ സ്ഥാപനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ നടപ്പാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.