മസ്കത്ത്: സാഹിത്യമേഖലയിൽ ആഗോളതലത്തിൽ സജീവ ഫോറമായ മോട്ടിവേഷനല്‍ സ്ട്രിപ്സ് നടത്തിയ 'ഗ്രോ യുവര്‍ ബഡ്സ് കവിതാ അവതരണ മത്സരം 2021'ന്റെ അന്താരാഷ്ട്ര വിഭാഗത്തില്‍ മികവ് തെളിയിച്ച് അല്‍ ഗുബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ.
ഇന്ത്യയിലെ പ്രശസ്ത വിദ്യാഭ്യാസ ഗ്രൂപ്പായ സൗന്ദര്യ എജുക്കേഷനല്‍ ട്രസ്റ്റിന്റെ കീഴില്‍ നടത്തിയ മത്സരത്തിൽ സീതാലക്ഷ്മി കിഷോര്‍, ഗൗരി രഘു, അനിക ഗോവില്‍ എന്നിവരാണ് അന്താരാഷ്ട്ര വിഭാഗത്തിലെ അഞ്ചു വിജയികളില്‍ നിന്നുള്ളവരായി തിരഞ്ഞെടുത്തിരിക്കുന്നത്. ഏറ്റവും കൂടുതൽ മാർക്ക് നേടിയ സീതാലക്ഷ്മി കിഷോറിന് 200 ഡോളര്‍ കാഷ് അവാര്‍ഡും ലഭിച്ചു.
ആഗോളതലത്തിൽ 160ലധികം എൻട്രികളാണ് ഉണ്ടായിരുന്നത്. വിദ്യാർഥികൾ സ്വന്തമായി എഴുതിയ കവിത ഫോറത്തില്‍ അവതരിപ്പിച്ചാണ് തിളക്കമാർന്ന നേട്ടത്തിന് അർഹരായിരിക്കുന്നത്. ശിശുദിനത്തോടനുബന്ധിച്ചായിരുന്നു മത്സരങ്ങൾ നടത്തിയിരുന്നത്. സ്കൂളിൽ നടന്ന ചടങ്ങിൽ വിജയികള്‍ക്കുള്ള അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വളർന്നുവരുന്ന എഴുത്തുകാരെ പ്രിൻസിപ്പൽ പാപ്രി ഘോഷ് അഭിനന്ദിച്ചു. വിദ്യാർഥികളുടെ നേട്ടം ഒമാനിലെ സാഹിത്യ മേഖലക്ക് അഭിമാനം നൽകുന്നതാണെന്ന് മോട്ടിവേഷനല്‍ സ്ട്രിപ്സ് സ്ഥാപകനും എഴുത്തുകാരനുമായ ഷിജു എച്ച്. പള്ളിത്താഴേത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.