ചിത്രം: നാസിം ചമ്മനൂർ

ഖത്തറിലെ വിവിധ മേഖലകളിൽ മഴ പെയ്​തു

ദോഹ: നാളുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സ്വദേശികളുടെയും പ്രവാസികളുടെയും മനസ്സും മണ്ണും നനയിച്ച് ഖത്തറിൽ മഴ പെയ്തിറങ്ങി. ​വ്യാഴാഴ്​ച ഉച്ചയോടെ എത്തിയ മഴക്കു പിന്നാലെ, വൈകുന്നേരവും പലയിടങ്ങളിലായി മഴ തിമിർത്തു പെയ്തു. ഉച്ചക്ക് ശക്​തമായ കാറ്റിനൊപ്പമെത്തിയ മഴ ഏതാനും മിനിറ്റുകൾ പെയ്​ത ശേഷം ഒഴിഞ്ഞു. പിന്നീട് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് വിവിധ ഇടങ്ങളിൽ കുളിരുപെയ്യിച്ച് മഴയിറങ്ങിയത്.

ഉം സലാൽ, മിസഈദ്​, ലുസൈൽ, അൽ വക്​റ, അബു ഹമൂർ, ദോഹയുടെ വിവിധ ഭാഗങ്ങൾ തുടങ്ങി രാജ്യത്തിൻെറ വിവിധ മേഖലകളിൽ പെയ്​ത മഴചിത്രങ്ങളും വീഡിയോ ദ​ൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ​ങ്കുവെച്ചാണ്​ സ്വദേശികളും പ്രവാസികളും മഴയെ വരവേറ്റത്​.

കടുത്ത ചൂടിന്​ ഒക്​ടോബർ ആദ്യവാരത്തിൽ തന്നെ കുറവുണ്ടായെങ്കിലും സീസണിലെ ആദ്യ മഴക്കായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. കഴിഞ്ഞ ദിവസങ്ങളിൽ മഴ സാധ്യത പ്രവചിച്ചെങ്കിലും രാജ്യത്തിൻെറ അതിർത്തികളിലും ഒറ്റപ്പെട്ട ചിലയിടങ്ങളിലും ചാറ്റൽ മഴയായി പെയ്​ത്​ അകന്നു.

എന്നാൽ, വ്യാഴാഴ്ച ഉച്ചയോടെയെത്തിയ മഴ, വൈകുന്നേരവും തുടർന്നുമായി എല്ലായിടത്തും മഴപെയ്​തുവെന്നാണ്​ റിപ്പോർട്ട്​.​ വെള്ളിയാഴ്ചയും ഇടിയോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

Tags:    
News Summary - It rained in different areas of Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.