മനാമ: ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് സ്വാഗതസംഘം ഓഫിസ് പ്രവർത്തനം ആരംഭിച്ചു. മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ തുറന്ന ഓഫിസ് ദേശീയ പ്രസിഡന്റ് ജിതിൻ പരിയാരം ഉദ്ഘാടനം ചെയ്തു.
ജനുവരി 27ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന ഐ.വൈ.സി.സി യൂത്ത് ഫെസ്റ്റ് 2023ന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഓഫിസിന്റെ ഉദ്ഘാടനമാണ് നടന്നത്.
ചടങ്ങിൽ ദേശീയ ആക്ടിങ് സെക്രട്ടറി ബൈജു വണ്ടൂർ, ദേശീയ ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലസൻ മാത്യു, ഫിനാൻസ് കൺവീനർ അനസ് റഹീം, മാഗസിൻ എഡിറ്റർ ഫാസിൽ വട്ടോളി, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷബീർ മുക്കൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.