തൊഴില്‍ തട്ടിപ്പ്: മലയാളി യുവതിയെ രക്ഷിച്ചു

റാസല്‍ഖൈമ: ഏജന്‍റുമാരുടെ ചതിയില്‍ മൂന്നാഴ്ചയോളം റാസല്‍ഖൈമയിലെ വില്ലയിലകപ്പെട്ട പത്തനംതിട്ട അടൂര്‍ സ്വദേശിനിക്ക് തുണയായത് ​ഗ്ലോബല്‍ പ്രവാസി യൂനിയന്‍റെ (ജി.പി.യു) സമയോചിത ഇടപെടല്‍.

ഏജന്‍റിന്‍റെ താമസസ്ഥലത്തെ ദുരിത ജീവിതത്തില്‍നിന്ന് രക്ഷപ്പെട്ട് ഉമ്മുല്‍ഖുവൈനില്‍ ജി.പി.യു ഭാരവാഹികളുടെ തണലിലാണ് ഇപ്പോള്‍ യുവതിയുള്ളത്.

നാട്ടില്‍ ലാബ് ടെക്നീഷ്യനായി ജോലി ചെയ്തുവരുകയായിരുന്നുവെന്ന് യുവതി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഗള്‍ഫില്‍ മികച്ച ജോലിയെന്ന വാഗ്ദാനവുമായാണ് ഏജന്‍റ് സമീപിച്ചത്. യുവതിയുടെ കൈയില്‍ സന്ദര്‍ശകവിസയുടെ പകര്‍പ്പ് മാത്രമാണുള്ളത്.

പാസ്പോര്‍ട്ട് തൊഴില്‍ തട്ടിപ്പ് സംഘത്തിന്‍റെ വശമാണ്. പാസ്പോര്‍ട്ട് ലഭിച്ചില്ലെങ്കില്‍ ഔട്ട്​പാസ് സംഘടിപ്പിച്ച് യുവതിയെ നാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമത്തിലാണെന്നും അഡ്വ. ഫരീദ് വ്യക്തമാക്കി.

Tags:    
News Summary - Job scam: Malayali woman saved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.