മസ്കത്ത്: ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ക്രിക്കറ്റ് ടൂർണമെന്റ് സീസൺ -2 എം.ഐ.എസ് മിസ്ഫ ജേതാക്കളായി.
ഫൈനൽ മത്സരത്തിൽ അൽ നബ മിസ്ഫയെയാണ് പരാജയപ്പെടുത്തിയത്. ബി.ഇ.സി ഗാല മൂന്നാം സ്ഥാനം നേടി. ഈസി റെമിറ്റ് മണി ട്രാൻസ്ഫെരുമായി ചേർന്നായിരുന്നു മത്സരം സംഘടിപ്പിച്ചത്. മസ്കത്ത് ഏരിയയിലെ 16 ലേബർ ക്യാമ്പുകളിൽപെട്ട ടീമുകളാണ് മത്സരത്തിനുണ്ടായിരുന്നത്. എല്ലാ വർഷവും ജോയ് ആലുക്കാസ് എക്സ്ചേഞ്ച് വിവിധങ്ങളായ മത്സരങ്ങളാണ് ലേബർ ക്യാമ്പുകളിലുള്ളവർക്കായി സംഘടിപ്പിക്കുന്നത്. വനിതകൾക്ക് വോളിബാളും എല്ലാ വർഷവും നടത്താറുണ്ട്. സാധാരണ ജനങ്ങളുടെയും ഞങ്ങളുടെ ഉപഭോക്താക്കളുടെയും കഴിവുകൾ പ്രോത്സാഹിപ്പിക്കുക എന്നത് സന്തോഷത്തോടെയാണ് കാണുന്നതെന്ന് ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി പറഞ്ഞു. ജനങ്ങൾ നൽകുന്ന പ്രോത്സാഹനവും പിന്തുണയുമാണ് ഇതുപോലുള്ള മത്സരങ്ങൾ സംഘടിപ്പിക്കാൻ പ്രേരിപ്പിക്കുന്നതെന്നും അടുത്ത വർഷം സീസൺ ത്രീ സംഘടിപ്പിക്കുമെന്നും ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ പറഞ്ഞു. സമാപന ചടങ്ങിൽ ജോയ് ആലുക്കാസ് ജനറൽ മാനേജർ നിക്സൺ ബേബി, ഓപറേഷൻ മാനേജർ അൻസാർ ഷെന്താർ എന്നിവർ സമ്മാനദാനം നിർവഹിച്ചു. മാർക്കറ്റിങ് മാനേജർ ഉനസ്, ബിസിനസ് ഡെവലപ്മെന്റ് തലവൻ വിവേക്, ഗ്രൂപ് എച്ച്. ആർ മാനേജർ പ്രിൻസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.