സുഹാർ: ജ്വാല ഫലജ് കുടുംബ സ്നേഹസംഗമം ഫലജിലെ റോയൽ ഗാർഡൻസ് ഹോട്ടൽ ഗ്രൗണ്ടിൽ അരങ്ങേറി. അവന്തിക സുരേഷ് അവതരിപ്പിച്ച ഭരതനാട്യവും നയോമി നരേഷ് ഒരുക്കിയ കുച്ചിപ്പുടിയും കാണികൾക്ക് ദൃശ്യ വിരുന്നായി. സുഹാർ നവജ്യോതി ഡാൻസ് സ്കൂൾ വിദ്യാർഥികളും ഫലജ് കൈരളി കലാകാരന്മാരും വിവിധങ്ങളായ ഡാൻസ് പരിപാടികൾ അവതരിപ്പിച്ചു.
സാംസ്കാരിക സമ്മേളനം മസ്കത്തിലെ സാംസ്കാരിക പ്രവർത്തകനും മലയാളം മിഷൻ ഒമാൻ പ്രസിഡന്റുമായ സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സിയാദ് അധ്യക്ഷത വഹിച്ചു.
മലയാള മിഷൻ ഒമാൻ സെക്രട്ടറി അനു ചന്ദ്രൻ,ബാത്തിനോത്സവം ജനറൽ കൺവീനർ രാമചന്ദ്രൻ താനൂർ, സാമൂഹിക പ്രവർത്തകരായ രാജേഷ് കാബൂറ, തമ്പാൻ, സിറാജ് തലശ്ശേരി, സജീഷ് ജി. ശങ്കർ, വാസുദേവൻ, മജീദ്, ഷാജഹാൻ എന്നിവർ ആശംസകൾ നേർന്നു.
സുഹാർ വിങ്ങ്സ്ട്രിങ് ടീം ഒരുക്കിയ ഗാനമേള നടന്നു. ജൂനിയർ സ്റ്റാർ സിംഗർ ഫെയിം അനന്തപത്മനാഭൻ, സാൽസൺ പന്തളം, രാഹുൽ, സിറാജ്, ഗായികമാരായ സൗമ്യ നായർ, അപർണ, ആർച്ച ശ്രീകുമാർ എന്നിവർ ഗാനങ്ങൾ അവതരിപ്പിച്ചു. മുതിർന്ന സാമൂഹിക പ്രവർത്തകനായ മജീദ് ആർ.എ യെ പൊന്നാടയണിയിച്ചു.
സുരേഷ് സ്വാഗതവും രാജേഷ് ഫലജ് നന്ദിയും പറഞ്ഞു. പരിപാടിയുടെ മുന്നോടിയായി നടന്ന വടംവലി മത്സരത്തിൽ വിജയിച്ചവർക്കും കുടുംബ സ്നേഹസംഗമത്തിൽ പരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സൈന സുലൈമാൻ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.