മസ്കത്ത്: അപൂർവമായി കണ്ടുവരുന്ന അറ്റ്ലസ് ധൂമകേതു ദോഫാറിൽ ദൃശ്യമായി. ഈ ആകാശക്കാഴ്ചയുടെ അപൂർവ ദൃശ്യം വാനശാസ്ത്രജ്ഞനായ അവാദ് സഈദ് അൽ സാദൂനിയാണ് പകർത്തിയത്. ദോഫാർ ഗവർണറേറ്റിൽ നജ്ദ് മേഖലയിലെ ദൂക് കുന്തിരിക്ക സംരക്ഷിത മേഖലയിൽനിന്നാണ് ചിത്രം പകർത്തിയത്. സൂര്യാസ്തമയത്തിന് അരമണിക്കൂർ ശേഷം അസ്തമയ ശേഷം മൂന്ന് മണിക്കൂർ വരെ ദൃശ്യമായിരുന്നു. വീനസ് ഗ്രഹത്തിന്റെ വലതു ഭാഗത്തും ഇടതു ഭാഗത്തുമായാണ് ധൂമകേതു പ്രത്യക്ഷപ്പെട്ടത്.
ആകാശഗംഗയിലെ ക്ഷീരപഥം പിൻ ഭാഗത്തായാണ് ദൃശ്യത്തിലുള്ളത്. 80,000 വർഷത്തിനുശേഷം ആദ്യമായാണ് അപൂർവ ധൂമകേതുവായ അറ്റ്ലസ് കഴിഞ്ഞ ഒക്ടോബർ 11 മുതൽ ആകാശത്തിൽ പ്രത്യക്ഷപ്പെട്ടത്.
ആയിരക്കണക്കിന് വർഷക്കലാത്തെ യാത്രക്കുശേഷം അടുത്തിടെയാണ് സൂര്യന് അടുത്തു കൂടി കടന്നുപോയത്. വെളിച്ച മലിനീകരണമില്ലാത്ത തെളിഞ്ഞ ആകാശത്ത് നഗ്നദൃഷ്ടി കൊണ്ട് ഇവയെ നിരീക്ഷിക്കാൻ കഴിഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.