സുഹാർ: സുഹാർ ടൗണിലെ കൈരളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈദ്- ഓണം ആഘോഷം സംഘടിപ്പിച്ചു. രാവിലെ 11 മണിക്ക് പായസ മത്സരത്തോടെ ആരംഭിച്ച പരിപാടി രാത്രി 12 മണിക്ക് സമ്മാന ദാനത്തോടെ അവസാനിച്ചു. സാമൂഹ്യ പ്രവർത്തകൻ കെ. ബാലകൃഷ്ണൻ ഉദ്ഘടനം ചെയ്തു. ശ്രീജേഷ് അധ്യക്ഷത വഹിച്ചു. സൂരജ്, തമ്പാൻ തളിപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു. മുരളി സ്വാഗതം പറഞ്ഞു.
സാമൂഹ്യ പ്രവർത്തകനും പ്രഭാഷകനുമായ റോയ്, ബദർ അൽ സമ റീജിയനൽ ഹെഡ്ഡ് മനോജ്കുമാർ, എഴുത്തുകാരൻ കെ.ആർ.പി വള്ളിക്കുന്നം, ജനകീയ ഡോക്ടർ മാത്യു എന്നിവരെ ആദരിച്ചു. കൈരളി അംഗം രാജേഷ് ഗോപാലകൃഷ്ണന് സ്നേഹോപഹാരം നൽകി. ഓണ സദ്യയിൽ 550 തിൽ അധികം ആളുകൾ പങ്കെടത്തു. വൈകുന്നേരം മ്യൂസിക്കൽ ഫിയസ്റ്റോയും അരങ്ങേറി. സാമഹ്യ പ്രവർത്തകരായ തമ്പാൻ, മുരളി, ഹരികുമാർ, ശ്രീജേഷ്, ജിമ്മി സാമുവൽ, ലിൻസി സുഭാഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.