മസ്കത്ത്: അന്താരാഷ്ട്ര വനിത ദിനത്തിന്റെ ഭാഗമായി ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം വനിത വേദിയുടെ നേതൃത്വത്തില്‍ വനിത ദിനാഘോഷം സംഘടിപ്പിച്ചു. എം.ബി.ഡിയിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഓഫിസ് ഹാളിലായിരുന്നു പരിപാടി.
മലയാളത്തിന്റെ പ്രിയ കവിയും മലയാളം മിഷന് ഡയറക്ടറുമായ മുരുകന് കാട്ടാക്കട ഉദ്ഘാടനം ചെയ്തു. ‘ലിംഗസമത്വത്തിനായുള്ള സാങ്കേതികവിദ്യയും നവീകരണവും’ എന്ന ഈ വര്‍ഷത്തെ വനിതദിന മുദ്രാവാക്യത്തിന്റെ പ്രസക്തി ഊന്നിപ്പറഞ്ഞ് സംസാരിച്ച കവി തന്റെ സ്ത്രീപക്ഷ കവിതകളായ കനല്‍പ്പൊട്ട്, സൂര്യകാന്തി നോവ് എന്നിവ ആലപിച്ചു. ചടങ്ങില്‍ കണ്‍വീനര്‍ സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
കേരള വിഭാഗം അംഗവും ഇന്ത്യന്‍ സ്കൂള്‍ മബേലയിലെ അധ്യാപികയും സാമൂഹിക പ്രവര്‍ത്തകയുമായ ജിതാ സാനി വനിതദിന സന്ദേശം നല്കി. തുടര്‍ന്ന് കേരള വിഭാഗം വനിതവേദി പ്രവര്‍ത്തകര്‍ സിനിമ ഗാനങ്ങളും കവിതകളും ആലപിച്ചു. നൂറിലധികം ആളുകള്‍ പങ്കെടുത്ത പരിപാടിയില്‍ വനിത വിഭാഗം കോഓഡിനേറ്റര്‍ തങ്കം കവിരാജ് സ്വാഗതവും രഞ്ജു അനു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.