ഒ​മാന്‍റെ ഹൃ​ദ​യ​ത്തി​ല്‍ കേ​ര​ള​ത്തി​െൻറ കൈ​യൊ​പ്പ്...

ഒ​മാ​നും കേ​ര​ള​വു​മാ​യു​ള്ള ബ​ന്ധ​ത്തി​​ന്​ നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മാ​ണു​ള്ള​ത്. പാ​യ്​​ക​പ്പ​ലു​ക​ളി​ൽ ക​ച്ച​വ​ട​സാ​ധ​ന​ങ്ങ​ളു​മാ​യി കേ​ര​ള​തീ​ര​ത്ത്​ വ​ന്നി​റ​ങ്ങി​യ​ത്​ മു​ത​ലാ​ണ്​ ആ ​ബ​ന്ധ​ത്തി​െൻറ തു​ട​ക്കം. എ​ഴു​പ​തു​ക​ളി​ൽ അ​റ​ബി​പൊ​ന്ന്​ തേ​ടി ക​ട​ൽ ക​ട​ന്ന മ​ല​യാ​ളി​ക​ൾ സു​ൽ​ത്താ​ൻ നാ​ട്ടി​ലു​മെ​ത്തി. ഒ​മാ​ൻ സ​മൂ​ഹ​ത്തിെൻറ പെ​രു​മ​യേ​റി​യ ആ​തി​ഥ്യ​മ​ര്യാ​ദ​യും ദീ​നാ​നു​ക​മ്പ​യും ഒ​രു​പാ​ട് പേ​രു​ടെ ജീ​വി​ത​ത്തി​ന് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​യി​ട്ടു​ണ്ട്. ഇൗ ​നാ​ട്ടി​ലെ ജീ​വി​ത​ത്തി​നി​ടെ നി​ങ്ങ​ളെ അ​ത്ര​മേ​ൽ സ്വാ​ധീ​നി​ച്ച ഒ​രു ഒ​മാ​നി സൗ​ഹൃ​ദം ഉ​ണ്ടാ​വി​ല്ലേ. സ്വ​ദേ​ശി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​യ മ​റ​ക്കാ​നാ​കാ​ത്ത അ​നു​ഭ​വം 'ഗ​ൾ​ഫ്​ മാ​ധ്യ​മ'​ത്തി​ലൂ​ടെ വാ​യ​ന​ക്കാ​രു​മാ​യി പ​ങ്കു​വെ​ക്കാം. +968 7910 3221 എ​ന്ന ന​മ്പ​റി​ൽ വാ​ട്ട്​​സ്​​ആ​പ്​ ചെ​യ്യു​ക​യോ oman@gulfmadhyamam.net എ​ന്ന മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​നു​ഭ​വ​ങ്ങ​ൾ അ​യ​ക്കൂ. 


19 വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പാ​ണ് മേ​ജ​ര്‍ അ​ബ്​​ദു​ല്ല അ​ല്‍ റ​വാ​ഹി​യെ മ​റ്റൊ​രു സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്‍ വ​ഴി പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ന​ല്ല ഒ​രു മ​ന​സ്സി​െൻറ ഉ​ട​മ​യാ​ണ​ദ്ദേ​ഹ​മെ​ന്ന് ആ​ദ്യ ഇ​ട​പെ​ട​ലി​ല്‍ത​ന്നെ ബോ​ധ്യ​മാ​യി. 22 വ​ര്‍ഷ​ങ്ങ​ള്‍ക്കു​ള്ളി​ൽ പ്ര​വാ​സ​ജീ​വി​ത​ത്തി​ല്‍ നി​ര​വ​ധി ഒ​മാ​നി പൗ​ര​ന്മാ​രെ പ​രി​ച​യ​പ്പെ​ടാ​ന്‍ ഇ​ട​വ​ന്നി​ട്ടു​ണ്ട്. മി​ക്ക​വ​രും വ​ള​രെ ആ​ത്മാ​ർ​ഥ​ത​യും സ​ത്യ​സ​ന്ധ​ത​യും കൈ​മു​ത​ലാ​യു​ള്ള​വ​ര്‍. എ​ന്നാ​ലും മേ​ജ​ര്‍ അ​ബ്​​ദു​ല്ല എ​നി​ക്ക് വ​ള​രെ പ്രി​യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു.

എ​ന്നി​ല്‍നി​ന്ന് അ​ദ്ദേ​ഹ​ത്തി​ന് ഒ​ന്നും ല​ഭി​ക്കാ​നു​ണ്ടാ​യി​രു​ന്നി​ല്ല. കേ​വ​ലം ഒ​രു സ​ഹ​പ്ര​വ​ര്‍ത്ത​ക​ന്‍ മാ​ത്രം. പ​ക്ഷേ, ഓ​രോ ദി​വ​സ​വും അ​ദ്ദേ​ഹ​ത്തി​െൻറ വാ​ക്കി​ലൂ​ടെ​യും പ്ര​വൃ​ത്തി​യി​ലൂ​ടെ​യും ഞ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള ആ​ത്മ​ബ​ന്ധം കൂ​ടി​ക്കൊ​ണ്ടേ​യി​രു​ന്നു. അ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​െൻറ കു​ടും​ബ​ത്തി​െൻറ, പ്ര​ത്യേ​കി​ച്ച് മ​ക്ക​ളു​ടെ കാ​ര്യ​ങ്ങ​ള്‍ പ​റ​യു​മ്പോ​ള്‍ എ​വി​ടെ​യോ ഒ​രു വി​ങ്ങ​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​ത് ശ്ര​ദ്ധി​ച്ചി​രു​ന്നു. പ​തി​യ​പ്പ​തി​യെ ഞ​ങ്ങ​ളു​ടെ അ​ടു​പ്പം കു​ടും​ബാം​ഗ​ങ്ങ​ളി​ലേ​ക്കും പ​ട​ര്‍ന്നു. ഒ​രി​ക്ക​ല്‍ അ​ദ്ദേ​ഹം കു​ടും​ബ​സ​മേ​തം ഞ​ങ്ങ​ളു​ടെ ഭ​വ​ന​ത്തി​ല്‍ വ​ന്നു. മ​ണി​ക്കൂ​റു​ക​ളോ​ളം സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ലേ​ർ​​പ്പെ​ട്ടു. ഇ​തി​നി​ടെ ഞ​ങ്ങ​ള്‍ പാ​കം ചെ​യ്ത ഇ​ഡ​ലി, ച​ട്​​നി, സാ​മ്പാ​ർ എ​ന്നി​വ വ​യ​ർ നി​റ​ച്ച്​ ക​ഴി​ക്കു​ക​യും ചെ​യ്​​തു. അ​പ്പോ​ഴാ​ണ് എ​ന്നോ​ട് അ​ദ്ദേ​ഹം ആ​ദ്യ​മാ​യി ഒ​രു കാ​ര്യം പ​ങ്കു​വെ​ക്കു​ന്ന​ത്. 'ടീ​ച്ച​ര്‍'... അ​തെ അ​ന്നും ഇ​ന്നും എ​ന്നെ സ്‌​നേ​ഹ​ബ​ഹു​മാ​ന​ങ്ങ​ളോ​ടെ വി​ളി​ക്കു​ന്ന​ത് ടീ​ച്ച​ര്‍ എ​ന്നാ​ണ്. 'ഞ​ങ്ങ​ള്‍ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ജ​ര്‍മ​നി​ക്കു പോ​വു​ക​യാ​ണ്...' ഉ​പ​രി​പ​ഠ​നം എ​ന്ന സ്വ​പ്‌​നം പൂ​ര്‍ത്തി​യാ​ക്കു​ന്ന​തി​നു​ള്ള യാ​ത്ര ആ​യി​രി​ക്കു​മെ​ന്ന് ഞാ​ന്‍ ക​രു​തി. പ​ഠി​ക്ക​ണ​മെ​ന്നു​ള്ള ആ​ഗ്ര​ഹം ത​ൽ​ക്കാ​ലം മാ​റ്റി​വെ​ച്ച്​ ത​െൻറ ഏ​ക പെ​ണ്‍കു​ട്ടി​യു​ടെ ജ​ന്മ​നാ ഉ​ള്ള അ​സു​ഖ​ത്തി​െൻറ ചി​കി​ത്സ​ക്കാ​ണ്​ അ​ദ്ദേ​ഹം ജ​ർ​മ​നി​ക്ക്​ പോ​കു​ന്ന​ത്.

നാ​ലു മ​ക്ക​ളി​ല്‍ ഏ​ക പെ​ണ്‍ത​രി. മൂ​ന്നു​ വ​യ​സ്സാ​യി​ട്ടും ഭ​ക്ഷ​ണം ഇ​റ​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. ജ​നി​ച്ച​പ്പോ​ള്‍ ത​ന്നെ ഈ ​പ്ര​ശ്‌​നം ഉ​ണ്ടാ​യി​രു​ന്നു. ഇം​ഗ്ല​ണ്ടി​ലും ഫ്രാ​ന്‍സി​ലും ​പോ​യി ചി​കി​ത്സി​ച്ചെ​ങ്കി​ലും വ​യ​ര്‍ തു​ള​ച്ചു ട്യൂ​ബ് ഇ​ട്ടു ഭ​ക്ഷ​ണം കൊ​ടു​ക്കു​ക എ​ന്ന​താ​ണ് അ​വ​സാ​ന​മാ​യി നി​ര്‍ദേ​ശി​ക്ക​പ്പെ​ട്ട പ​രി​ഹാ​രം. അ​ങ്ങ​നെ ജ​ർ​മ​നി​യി​ൽ പോ​യി ര​ണ്ടു മാ​സം ചി​കി​ത്സ ന​ട​ത്തി​യെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. പി​ന്നീ​ട്​ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ച്ച്​ വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ വ​യ​റി​ല്‍ ട്യൂ​ബ് ഇ​ട്ട് ഞ​ങ്ങ​ളെ നോ​ക്കി പു​ഞ്ചി​രി​ക്കു​ന്ന സു​ന്ദ​രി​ക്കു​ട്ടി ഒ​രു നൊ​മ്പ​ര​മാ​യി നീ​റി. അ​പ്പോ​ഴാ​ണ് ഞ​ങ്ങ​ളു​ടെ മ​ന​സ്സി​ല്‍ എ​റ​ണാ​കു​ള​ത്തു​ള്ള ഡോ. ​ഫി​ലി​പ് അ​ഗ​സ്​​റ്റി​ന്‍ എ​ന്ന പ്ര​ശ​സ്ത​നാ​യ ഗ്യാ​സ്ട്രോ എ​ന്‍ഡ​റോ​ള​ജി​സ്​​റ്റി​െൻറ ചി​ത്രം തെ​ളി​ഞ്ഞ​ത്. ന​ഴ്‌​സ് ആ​യ എ​െൻറ ഭാ​ര്യ ത​ന്നെ അ​റി​യാ​വു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും പൂ​ര്‍വ​കാ​ല ചി​കി​ത്സ കാ​ര്യ​ങ്ങ​ളും ഡോ​ക്​​ട​െ​റ ധ​രി​പ്പി​ച്ചു.

എ​ത്ര​യും പെ​െ​ട്ട​ന്ന് കു​ട്ടി​യെ ഇ​വി​ടെ എ​ത്തി​ക്ക​ണ​െ​മ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​െൻറ മ​റു​പ​ടി. ഇ​ത്​ ഞ​ങ്ങ​ള്‍ക്ക്​ ആ​ത്മ​ധൈ​ര്യം പ​ക​ര്‍ന്നു. ഞ​ങ്ങ​ള്‍ വീ​ണ്ടും മേ​ജ​ര്‍ അ​ബ്​​ദു​ല്ല​യു​ടെ വീ​ട്ടി​ല്‍ പോ​യി കാ​ര്യ​ങ്ങ​ള്‍ ധ​രി​പ്പി​ച്ചെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന് വ​ലി​യ വി​ശ്വാ​സ​മൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഞ​ങ്ങ​ളു​ടെ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ പി​ന്നീ​ട്​ ചി​കി​ത്സ​ക്കാ​യി കേ​ര​ള​ത്തി​ലേ​ക്കു പോ​യി. താ​മ​സം ഭ​ക്ഷ​ണം എ​ല്ലാം ആ​ശു​പ​ത്രി മാ​നേ​ജ്മെൻറ്​ കൃ​ത്യ​മാ​യി ത​യാ​റാ​ക്കി​യി​രു​ന്നു. നി​ര​വ​ധി സ​ര്‍ജ​റി​ക​ള്‍ക്കു വി​ധേ​യ​യാ​യി​ട്ടു​ള്ള ആ ​കൊ​ച്ചു​കു​ട്ടി വീ​ണ്ടും ഓ​പ​റേ​ഷ​ന്‍ തി​യ​റ്റ​റി​ലേ​ക്ക്. ഏ​താ​ണ്ട് മൂ​ന്ന് തു​ട​ർ സ​ര്‍ജ​റി​ക​ള്‍. ഒ​ടു​വി​ൽ ആ ​കു​ഞ്ഞു​മാ​ലാ​ഖ ചെ​റി​യ രീ​തി​യി​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച്​ തു​ട​ങ്ങി. പ്ര​തീ​ക്ഷ​യു​ടെ കൈ​ത്തി​രി മു​ന്നി​ല്‍ തെ​ളി​ഞ്ഞു​തു​ട​ങ്ങി. ഇ​ന്ന്​ ആ ​കൊ​ച്ചു മി​ടു​ക്കി വ​ള​ര്‍ന്നു വ​ലു​താ​യി തു​ര്‍ക്കി​യി​ലെ പ്ര​മു​ഖ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ല്‍ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​യി​രി​ക്കു​ന്നു. ഇ​തി​നെ​ല്ലാം കാ​ര​ണ​ക്കാ​രാ​കാ​ന്‍ ക​ഴി​ഞ്ഞ​ത് ഞ​ങ്ങ​ളു​ടെ ഭാ​ഗ്യം. ജീ​വി​ത​ത്തി​ല്‍ ഒ​രി​ക്ക​ലും മ​റ​ക്കാ​തെ മ​ന​സ്സി​ല്‍ സൂ​ക്ഷി​ക്കു​ന്ന ഒ​രേ​ട്.

സ​ജി ഉ​തു​പ്പാ​ന്‍, മ​സ്‌​ക​ത്ത്​


 


Tags:    
News Summary - Kerala's hand sign in Oman's heart ...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.