മസ്കത്ത്: വന്ദേഭാരത് പദ്ധതിയുടെ അടുത്ത ഘട്ടത്തിലെ കേരളത്തിലേക്കുള്ള സർവിസുകൾക്ക് തുടക്കമായി. മസ്കത്തിൽ നിന്ന് കോഴിക്കോടിനും സലാലയിൽ നിന്ന് കൊച്ചിയിലേക്കുമായിരുന്നു സർവിസുകൾ. ഇൗ ഘട്ടത്തിൽ സലാലയിൽ നിന്നുള്ള ഏക വിമാനമാണിത്. ഇതോടൊപ്പം വിവിധ ഇന്ത്യൻ നഗരങ്ങളിലേക്ക് നാല് ചാർേട്ടഡ് സർവിസുകളും ഉണ്ടായിരുന്നു. ചാർേട്ടഡ് സർവിസുകളിൽ രണ്ടെണ്ണം ലഖ്നൗവിലേക്ക് ആയിരുന്നു. ഒമാനിൽ കുടുങ്ങിക്കിടന്ന 1,055 പ്രവാസികളാണ് ആറ് വിമാനങ്ങളിലുമായി നാടണഞ്ഞതെന്ന് മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. വന്ദേഭാരതിെൻറ ഭാഗമായി വ്യാഴാഴ്ച ദൽഹി സർവിസ് ഉണ്ടായിരിക്കും.
മസ്കത്ത് കെ.എം.സി.സി കേന്ദ്രകമ്മിറ്റിയുടെ കീഴിൽ ചാർട്ട് ചെയ്ത മൂന്നാമത്തെ വിമാനം ഇന്ന് കണ്ണൂരിന് പുറപ്പെടും. രാവിലെ പത്തരക്ക് മസ്കത്തിൽ നിന്ന് പുറപ്പെടുന്ന വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടാവുക. മബേല ഏരിയ കെ.എം.സി.സിക്കാണ് ഇൗ സർവിസിൽ പ്രാമുഖ്യം നൽകിയിട്ടുള്ളത്. വരും ദിനങ്ങളിൽ വിവിധ സന്നദ്ധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ചാർേട്ടഡ് വിമാന സർവിസുകൾക്കായുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. അതിനിടെ വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലേക്ക് ഒമ്പത് അധിക സർവിസുകൾ കൂടി ഏർപ്പെടുത്തിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ ഇൗ ഘട്ടത്തിലെ സർവിസുകളുടെ എണ്ണം 23 ആയി. ഇതിൽ 13 എണ്ണം കേരളത്തിലേക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.