ഒമാനിൽ റോഡപകടത്തിൽ മരണപ്പെടുന്ന വിദേശികളുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യേണ്ടത് നിർബന്ധമാണോ? ഇത്തരത്തിലുള്ള മരണങ്ങൾ അസ്വാഭാവിക മരണങ്ങളുടെ പട്ടികയിൽ പെടുന്നതാണോ? മരണപ്പെട്ട ആളിെൻറ ഭൗതികശരീരം ഇവിടെത്തന്നെ അടക്കം ചെയ്യുന്നതിെൻറയും അഥവാ നാട്ടിലേക്ക് കൊണ്ടുപോവുകയാണെങ്കിൽ അതിെൻറ നടപടിക്രമങ്ങളും വിശദീകരിക്കാമോ?
സുജിത് ശേഖർ, റൂവി
ഒമാനിൽ മരണപ്പെടുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ മസ്കത്തിലെ ഇന്ത്യൻ എംബസിയിൽ കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. സാധാരണഗതിയിൽ ഒമാനിൽ മരണപ്പെടുന്നവരുടെ കാര്യത്തിൽ റോഡപകടങ്ങൾ ഒഴികെയുള്ളവയുടെ കാര്യത്തിൽ എംബസിയുടെ ഭാഗത്തുനിന്നും പോസ്റ്റ്മോർട്ടം ആവശ്യപ്പെടാറുണ്ട്. അപകടമരണങ്ങളുടെ കാര്യത്തിൽ ഒമാനിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കപ്പെട്ടിട്ടില്ല.
എന്നാൽ, സ്വാഭാവിക മരണത്തിെൻറ പരിധിയിൽപെട്ടവ നാട്ടിലുള്ള ഏറ്റവും അടുത്ത ബന്ധുക്കളുടെ ആവശ്യാനുസരണം പോസ്റ്റ്മോർട്ടം ഒഴിവാക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതാണ്. ഇത്തരത്തിൽ പോസ്റ്റ്മോർട്ടം ഒഴിവാക്കുന്നതിനായി നാട്ടിലുള്ള അടുത്ത ബന്ധുക്കൾ ഒരു ലെറ്റർ തയാറാക്കി നോട്ടറി പബ്ലിക് മുമ്പാകെ ഹാജരാക്കി ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി മസ്കത്തിലെ ഇന്ത്യൻ എംബസിയുടെ വെൽഫെയർ ഡിപ്പാർട്ട്മെൻറിൽ ഫാക്സ് മുഖേനയോ ഇ-മെയിലായോ അയച്ചു കൊടുക്കുകയാണ് വേണ്ടത്. അത് പരിഗണിച്ച് ഇന്ത്യൻ എംബസി എൻ.ഒ.സി ഇഷ്യൂ ചെയ്യുകയും മൃതദേഹം അതിെൻറ അടിസ്ഥാനത്തിൽ വിട്ടുനൽകുകയും ചെയ്യും. എന്നാൽ, ഇത് സ്വാഭാവിക മരണം സംബന്ധിച്ച കേസുകളിൽ മാത്രമേ പ്രാവർത്തികമാവുകയുള്ളൂ. ആത്മഹത്യ, കൊലപാതകം എന്നിവയുടെ കാര്യത്തിൽ പോസ്റ്റ്മോർട്ടം നിർബന്ധമാക്കപ്പെട്ടിട്ടുള്ളതിനാൽ അതിെൻറ നടപടിക്രമങ്ങൾ പൂർത്തീകരിച്ചുകഴിഞ്ഞുമാത്രമേ മൃതദേഹം വിട്ടുനൽകുകയുള്ളൂ. നാട്ടിലേക്ക് മൃതദേഹം എത്തിക്കാൻ പ്രായോഗികമായ ബുദ്ധിമുട്ട് നേരിടുന്ന വേളയിൽ ഒമാനിൽതന്നെ മൃതദേഹം അടക്കം ചെയ്യേണ്ടി വരുമ്പോൾ ഏറ്റവും അടുത്ത ബന്ധുക്കളുടെ നോ ഒബ്ജക്ഷൻ ലെറ്റർ ആവശ്യപ്പെടുകയും ആയതു പ്രകാരം നടപടികൾ പൂർത്തീകരിച്ചു അടക്കം ചെയ്യപ്പെടുകയും ചെയ്യും.
ഒമാൻ തൊഴിൽ നിയമപ്രകാരം ഒമാനിൽ ഒരു വിദേശിയുടെ മരണം സംഭവിക്കുന്ന വേളയിൽ ബന്ധപ്പെട്ട സ്പോൺസർ പൂർത്തിയാക്കേണ്ട ചുമതലകൾ ചുവടെ ചേർക്കുന്നു; ഒന്നാമതായി, മരണപ്പെട്ടയാളുടെ സ്പോൺസർ മരണം സംഭവിച്ച സ്ഥലത്തിെൻറ അധികാര പരിധിയിൽപെട്ട പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും മരണം രജിസ്റ്റർ ചെയ്ത ബന്ധപ്പെട്ട ആശുപത്രിയിൽനിന്നും ഒരു ഡെത്ത് നോട്ടിഫിക്കേഷൻ വാങ്ങേണ്ടതുമാണ്. ഡെത്ത് നോട്ടിഫിക്കേഷെൻറ അടിസ്ഥാനത്തിൽ റോയൽ ഒമാൻ പൊലീസ് (സിവിൽ രജിസ്ട്രേഷൻ വകുപ്പ് ) മരണ സർട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുന്നതാണ്. മരണപ്പെട്ടയാളുടെ മുഴുവൻ പേര്, മരണം സംഭവിച്ച തീയതി, സമയം, പാസ്പോർട്ട് നമ്പർ, മരണകാരണം എന്നിങ്ങനെ മുഴുവൻ വിവരങ്ങളും ബന്ധപ്പെട്ട ആശുപത്രി നൽകുന്ന ഡെത്ത് നോട്ടിഫിക്കേഷനിൽ സൂചിപ്പിച്ചിരിക്കും. ചുവടെ പറയുന്ന രേഖകൾ എംബസിയിൽ സമർപ്പിച്ചാൽ മൃതദേഹം ആശുപത്രിയിൽനിന്ന് വിട്ടുനൽകുന്നതിനായി എംബസി ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) നൽകുന്നതാണ്.
1. മൃതദേഹം സ്വദേശത്തേക്ക് വിമാനമാർഗം കൊണ്ടുപോകുന്നതിനോ, പ്രാദേശിക ശ്മശാനത്തിൽ അടക്കം ചെയ്യുന്നതിനോ എൻ.ഒ.സി നൽകുന്നതിന് അഭ്യർഥിച്ചുള്ള മരണപ്പെട്ടയാളുടെ സ്പോൺസറിൽനിന്നുള്ള ലെറ്റർ
2. ബന്ധപ്പെട്ട ഡേറ്റ ഷീറ്റ്
3. ഡെത്ത് നോട്ടിഫിക്കേഷൻ (ഫോട്ടോ കോപ്പിക്കൊപ്പം)
4. മരിച്ചയാളുടെ യഥാർഥ പാസ്പോർട്ട് (ഫോട്ടോ കോപ്പിയോടൊപ്പം)
5. മരിച്ചയാളുടെ ലേബർ കാർഡിെൻറ പകർപ്പ്
6. പോസ്റ്റ്േമാർട്ടത്തോടെയോ അല്ലാതെയോ മൃതദേഹം പ്രാദേശിക ശ്മശാനത്തിൽ അടക്കം ചെയ്യുകയാണോ, അതല്ലെങ്കിൽ ഇന്ത്യയിലേക്ക് കൊണ്ടുപോവുകയാണോ എന്ന് വ്യക്തമാക്കുന്ന പങ്കാളിയുടെ (ഭാര്യ / ഭർത്താവ്) ലെറ്റർ. മേൽ ലെറ്റർ നൽകുന്നവരുടെ ഐഡൻറിറ്റി കാർഡ് പകർപ്പും ആവശ്യമാണ്. കൂടാതെ, ഇന്ത്യയിലെ സ്ഥിരമായ മേൽ വിലാസം, നാട്ടിലെ കൃത്യമായ കോൺടാക്റ്റ് നമ്പർ, ഇ-മെയിൽ (ലഭ്യമെങ്കിൽ) എന്നിവയും ലഭ്യമാക്കണം. ഇനി ഇത്തരത്തിൽ ലെറ്റർ ഉത്തമ ബന്ധു അല്ലാതെ മറ്റൊരു കുടുംബാംഗമാണ് നൽകുന്നതെങ്കിൽ അത്തരത്തിൽ പങ്കാളി കത്ത് നൽകാത്തതിെൻറ കാരണം വിശദീകരിക്കുന്ന ഒരു ലെറ്റർ എംബസിക്ക് നൽകേണ്ടതും അത് വിലയിരുത്തി എംബസി വേണ്ട നടപടികൾ സ്വീകരിക്കുന്നതുമാണ്.
7. മേൽപറഞ്ഞ രീതിയിൽ അടുത്ത ബന്ധുവാണ് ലെറ്റർ നൽകുന്നതെങ്കിൽ അയാളുടെ ഐ.ഡി കാർഡിെൻറ പകർപ്പും ഉണ്ടാകണം.
മേൽ വിവരിച്ച എല്ലാ രേഖകളും ലഭിച്ചശേഷം എംബസി മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ എംബാം ചെയ്യൽ, സീലിങ്, എയർ ലിഫ്റ്റിങ് എന്നിവയുമായി ബന്ധപ്പെട്ട് സ്പോൺസർക്കോ അദ്ദേഹത്തിെൻറ ചുമതലക്കാരനോ പ്രാദേശിക അധികാരികളിൽനിന്നും സഹായം ലഭിക്കുന്നതിനായി ഒരു നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകുന്നതാണ്.
നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനൊപ്പം മരണപ്പെട്ടയാളുടെ പാസ്പോർട്ടിെൻറ 3-4 പേജുകളിൽ 'കാൻസൽഡ്' സ്റ്റാമ്പ് പതിക്കുകയും, പാസ്പോർട്ടിെൻറ കോണുകൾ മുറിച്ചശേഷം തിരികെ നൽകുകയും ചെയ്യും. എംബസിയിൽനിന്നും ലഭിച്ച എൻ.ഒ.സിയും ഡെത്ത് നോട്ടിഫിക്കേഷൻ ഫോമുമായി മരണം റിപ്പോർട്ട് ചെയ്ത പൊലീസ് സ്റ്റേഷനെ സമീപിച്ച് മൃതദേഹം ആശുപത്രിയിൽനിന്നും വിട്ടുകിട്ടുന്നതിനായി വേണ്ട നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങുകയും തുടർന്ന് ഡെത്ത് സർട്ടിഫിക്കറ്റിനായി സിവിൽ സ്റ്റാറ്റസ് ഡിപ്പാർട്മെൻറിനെ സമീപിക്കുകയും വേണം.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനായുള്ള എംബാമിങ്, സീലിങ്, കാർഗോ ബുക്കിങ് തുടങ്ങിയ അത്യാവശ്യ നടപടികൾ സ്പോൺസറോ ചുമതലക്കാരോ പൂർത്തീകരിക്കേണ്ടതാണ്. എംബാമിങ്, സീലിങ് തുടങ്ങിയവ പൂർത്തീകരിച്ചതിെൻറയും മറ്റു സർട്ടിഫിക്കറ്റുകളുടെയും 12 സെറ്റ് പകർപ്പുകളും കാൻസൽ ചെയ്ത പാസ്പോർട്ടുമടക്കം എയർപോർട്ട് കാർഗോ ഓഫിസിനെ സമീപിച്ച് നടപടികൾ പൂർത്തീകരിക്കണം ഇനി ഏതെങ്കിലും സാഹചര്യത്തിൽ മൃതദേഹത്തെ അനുഗമിക്കുവാൻ സന്നദ്ധരായവരുടെ അഭാവം നേരിടുകയാണെങ്കിൽ മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കൾ മൃതദേഹം സ്വീകരിക്കാൻ അഭ്യർഥിക്കുന്ന ഒരു കത്ത് ഇന്ത്യയിലെ ബന്ധപ്പെട്ട എയർലൈനിെൻറ പ്രാദേശിക ഓഫിസിൽ നൽകണം. ഇപ്രകാരം അഭ്യർഥന ലഭിച്ചാൽ, ഇന്ത്യയിലെ ബന്ധപ്പെട്ട എയർലൈൻ ഓഫിസ് സുൽത്താനേറ്റിലെ അവരുടെ ഓഫിസുമായി ബന്ധപ്പെട്ട് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള അനുവാദം അറിയിക്കുകയും ചെയ്തുകഴിഞ്ഞാൽ തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുവാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.