കോ​ട്ട​യം പ്ര​വാ​സി ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച ഉ​ത്സ​വ​രാ​വി​ൽ

എ​ഴു​ത്തു​കാ​ര​ൻ പി. ​സ​ക്ക​റി​യ സം​സാ​രി​ക്കു​ന്നു

ആ​ഘോ​ഷ​മാ​യി കോ​ട്ട​യം പ്ര​വാ​സി ഉ​ത്സ​വ​രാ​വ്

മ​സ്ക​ത്ത്: കോ​ട്ട​യം പ്ര​വാ​സി ഡി​സ്ട്രി​ക്ട് അ​സോ​സി​യേ​ഷ​ൻ ഒ​മാ​ൻ സം​ഘ​ടി​പ്പി​ച്ച ക​ലാ സാം​സ്‍കാ​രി​ക പ​രി​പാ​ടി​യാ​യ ഉ​ത്സ​വ​രാ​വ് 2024 വ​ർ​ണാ​ഭ​മാ​യി. കോ​ട്ട​യം ജി​ല്ല​യു​ടെ 75ാമ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് തു​ട​ക്കം കു​റി​ച്ച കെ.​ഡി.​പി.​എ ഒ​മാ​ൻ വാ​ദി​ക​ബീ​ർ മ​ജാ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ പി. ​സ​ക്ക​റി​യ മു​ഖ്യാ​തി​ഥി​യാ​യി. അ​ഭി​നേ​ത്രി ആ​ശ അ​ര​വി​ന്ദ്, ആ​ടു​ജീ​വി​തം സി​നി​മ​യി​ലൂ​ടെ ലോ​ക സി​നി​മ​യി​ൽ ശ്ര​ദ്ധേ​യ​നാ​യ താ​ലി​ബ്‌ അ​ൽ​ബാ​ലു​ഷി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

റെ​ജി രാ​മ​പു​രം, ഡോ​ക്ട​ർ ബി​നീ​ത ര​ഞ്ജി​ത്ത് ജി​ൻ​സ് ഗോ​പി​നാ​ഥ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യും കോ​മ​ഡി പ​രി​പാ​ടി​ക​ളും അ​ര​​ങ്ങേ​റി. കോ​ട്ട​യം പ്ര​വാ​സി​ക​ളു​ടെ പാ​ട്ടും കെ.​ഡി.​പി.​എ അം​ഗ​ങ്ങ​ളാ​യ കു​ട്ടി​ക​ളു​ടെ​യും വ​നി​ത വി​ങി​ന്റെ നൃ​ത്ത​ങ്ങ​ളും അ​ട​ങ്ങി​യ സം​ഗീ​ത നൃ​ത്ത രാ​വി​ൽ ഏ​ക​ദേ​ശം 1500ഓ​ളം ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

ക​ലാ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്റ് ബാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​നി​ത വി​ങ് സെ​ക്ര​ട്ട​റി സ​ബി​ത ലി​ജോ സം​സാ​രി​ച്ചു. സെ​ക്ര​ട്ട​റി പി.​ആ​ർ. അ​നി​ൽ സ്വാ​ഗ​ത​വും ക​ൾ​ച്ച​ർ വി​ങ് സെ​ക്ര​ട്ട​റി വ​രു​ൺ ഹ​രി​പ്ര​സാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

താ​ല​പ്പൊ​ലി​യും ചെ​ണ്ട​മേ​ള​ത്തി​ന്റേ​യും അ​ക​മ്പ​ടി​യോ​ടെ തു​ട​ക്കം കു​റി​ച്ച പ​രി​പാ​ടി​യി​ൽ രാ​ജേ​ഷ് ഡാ​ൻ​സ് അ​ക്കാ​ദ​മി​യും കെ.​ഡി.​പി.​എ അം​ഗ​ങ്ങ​ളും ഒ​ത്തു​ചേ​ർ​ന്ന് ന​ട​ത്തി​യ ഡാ​ൻ​സു​ക​ളും കാ​ണി​ക​ൾ​ക്ക് ദൃ​ശ്യ​മ​നോ​ഹ​ര അ​നു​ഭ​വം സ​മ്മാ​നി​ച്ചു.

കോ​ട്ട​യം ജി​ല്ല​യെ​ക്കു​റി​ച്ച് അ​സോ​സി​യേ​ഷ​ൻ നി​ർ​മി​ച്ച തീം ​ദൃ​ശ്യ​ഗാ​ന​ത്തി​ന്റെ ര​ച​ന നി​ർ​വ​ഹി​ച്ച​ത് വി​നോ​ദ് പെ​രു​വാ​ണ്. ജി​ൻ​സ് ഗോ​പി​നാ​ഥ് സം​ഗീ​തം ആ​ല​പി​ക്കു​ക​യും വ​രി​ക​ൾ​ക്കൊ​പ്പം കോ​ട്ട​യം ജി​ല്ല​യു​ടെ മ​നോ​ഹ​ര ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി മ​നോ​ഹ​ര​മാ​ക്കി​യ​തി​നു പി​ന്നി​ൽ എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ രാ​കേ​ഷ് വാ​യ്പ്പൂ​രും സു​രേ​ഷ് കു​മാ​റും ആ​ണ്. കോ​ട്ട​യം അ​സോ​സി​യേ​ഷ​നി​ൽ ചേ​രാ​നാ​യി +968 9978 0693 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കെ.​ഡി.​പി​യു​ടെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം പേ​ജു​ക​ളി​ൽ ല​ഭ്യ​മാ​ണ്

Tags:    
News Summary - Kottayam Pravasi Utsava ravu with celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.