കോഴിക്കോട്​ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ്​ മരിച്ചു

മസ്​കത്ത്​: കോഴിക്കോട്​ സ്വദേശി ഒമാനിൽ കുഴഞ്ഞുവീണ്​ മരിച്ചു. കാരപ്പറമ്പ്​ മരക്കാംപൊയിൽ വീട്ടിൽ ശ്രീധര​െൻറ മകൻ രാജേഷ്​ (50) ആണ്​ മരിച്ചത്.

തിങ്കളാഴ്​ച സന്ധ്യയോടെ താമസ സ്​ഥലത്ത്​ കുഴഞ്ഞുവീഴുകയായിരുന്നു. സംഭവ സ്​ഥലത്ത്​ വെച്ച്​ തന്നെ മരിച്ചു. ആർ.ഒ.പി സ്​ഥലത്തെത്തി മരണം സ്​ഥിരീകരിച്ച ശേഷം മൃതദേഹം ഖൗല ആശുപത്രി മോർച്ചറിയിലേക്ക്​ മാറ്റി.

അൽ അൻസാബ്​ മോഡേൺ ഒമാൻ ബേക്കറി ജീവനക്കാരനായിരുന്നു. മാതാവ്: വിമല. ഭാര്യ: ഷാലി. മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.