മസ്കത്ത്: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് 137ാം ജന്മദിനത്തോടനുബന്ധിച്ച് കെ.പി.സി.സി പ്രഖ്യാപിച്ച 137 ചലഞ്ചുമായി ബന്ധപ്പെട്ട് ഒ.ഐ.സി.സി ഒമാന്‍ അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച തുക കൈമാറി. വിവിധ റീജനല്‍ കമ്മിറ്റികള്‍ ശേഖരിച്ച തുകയാണ് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് നൽകിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ഒ.ഐ.സി.സി പ്രസിഡന്റ് സജി ഔസഫാണ് ചെക്ക് കൈമാറിയത്. ഒ.ഐ.സി സി ഗ്ലോബല്‍ ചെയര്മാന് ശങ്കര്പിള്ള കുമ്പളത്ത്, ബിനീഷ് മുരളി, സതീഷ് നുറനാട്, ജോണ്സന് കൊട്ടാരക്കര എന്നിവര്‍ സംബന്ധിച്ചു.
ഒമാനില്‍ വിവിധ റീജനല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ 137 ചലഞ്ച് രണ്ട് ഘട്ടങ്ങളിലായി വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്ന് ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് ബിന്ദു പാലക്കല്‍ പറഞ്ഞു. ഇബ്ര, ഇബ്രി, സൂര്, സലാല, സുഹാര്‍, മത്ര, ബര്‍ക, നിസവ എന്നീ റീജനല്‍ കമ്മിറ്റികള്‍ കെ.പി.സി.സി പ്രഖ്യാപിച്ച ചലഞ്ച് മികച്ച രീതിയില്‍ ഏറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.