മസ്കത്ത്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ നടന്ന ക്യാമ്പിലൂടെയും മറ്റും കഴിഞ്ഞ വർഷം ശേഖരിച്ചത് 79,706 യൂനിറ്റ് രക്തം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശേഖരിച്ച രക്തത്തിന്റെ അളവില്‍ 21 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ബ്ലഡ് ബാങ്ക് സര്‍വിസ് വിഭാഗം ഡയറക്ടര്‍ ഡോ. സൈനബ് അല്‍ അറൈമി പറഞ്ഞു. സ്വദേശികളും വിദേശികളുമായി 80,000ത്തിലധികം പേര് രക്തം ദാനം ചെയ്തു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ബ്ലഡ് ബാങ്കുകളിലാണ് കഴിഞ്ഞ വര്‍ഷം ഇത്രയും പേര് രക്തം ദാനം ചെയ്തതെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആകെ രക്തദാനങ്ങളില് 97 ശതമാനവും സന്നദ്ധ രക്തദാനങ്ങളായിരുന്നുവെന്ന് ഡോ. സൈനബ് അല്‍ അറൈമി പറഞ്ഞു. ഇതില്‍ 77 ശതമാനം രക്തദാതാക്കളും സ്വദേശി പൗരന്മാരാണ്. ഈ വര്‍ഷം ബൗശര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ മാത്രം 18,028 യൂനിറ്റ് രക്തം ശേഖരിച്ചിട്ടുണ്ടെന്നും അല്‍ അറൈമി പറഞ്ഞു. വിവിധ മലയാളികളടക്കമുള്ള പ്രവാസി കൂട്ടായ്മകളും രക്തദാനത്തിൽ സജീവമായി പങ്കാളിയാകാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.