റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യു​ന്നു

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. ഈ ​വ​ർ​ഷ​ത്തി​ന്റെ ആ​ദ്യ പ​കു​തി​യി​ൽ 37,000 ട്രാ​ഫി​ക് അ​പ​ക​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ഇ​തി​ൽ 7,763 ഗു​രു​ത​ര​വും 29,600 ചെ​റി​യ അ​പ​ക​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടും. 2022ലെ ​ഇ​തേ കാ​ല​യ​ള​വി​നെ അ​പേ​ക്ഷി​ച്ച് 1.7 ശ​ത​മാ​നം ഇ​ടി​വാ​ണ്​ റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ക്യാ​പി​റ്റ​ൽ മാ​ർ​ക്ക​റ്റ് അ​തോ​റി​റ്റി (സി.​എം.​എ) പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ളി​ലാ​ണ്​ ഇ​ക്കാ​ര്യം പ​റ​യു​ന്ന​ത്. 2022ന്‍റെ ആ​ദ്യ പ​കു​തി​യി​ൽ ന​ഷ്ട​പ​രി​ഹാ​ര തു​ക​യാ​യി 13.9 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ ന​ൽ​കി​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​വ​ർ​ഷ​മി​ത്​ 11.7 ദ​ശ​ല​ക്ഷ​ത്തി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 44,000 ക്ലെ​യി​മു​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​വ​ർ​ഷ​മി​ത്​ ഏ​ക​ദേ​ശം 41,000 ആ​യി. ചെ​റി​യ അ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 30,000 ക്ലെ​യി​മു​ക​ളാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.

ഇ​തി​നാ​യി 5.7 ദ​ശ​ല​ക്ഷം റി​യാ​ൽ ന​ൽ​കു​ക​യും ചെ​യ്ത​താ​യി സി.​എം.​എ പ​റ​ഞ്ഞു. ഇ​ത്​ മു​ൻ​വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​​മ്പോ​ൾ 19 ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഏ​ക​ദേ​ശം 5,000 ക്ലെ​യി​മു​ക​ളും ഉ​ണ്ടാ​യി. ന​ഷ്ട​പ​രി​ഹാ​ര​മാ​യി 3.7 ദ​ശ​ല​ക്ഷം റി​യാ​ൽ ന​ൽ​കി. ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ൾ​ക്കും ചി​കി​ത്സാ​ചെ​ല​വു​ക​ൾ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ​​ക്ലെ​യി​മു​ക​ൾ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ അ​ഞ്ച് ശ​ത​മാ​നം കു​റ​ഞ്ഞ്​ 5,600ലെ​ത്തി.

ര​ണ്ട്​​ ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം റി​യാ​ൽ ന​ഷ്ട​പ​രി​ഹാ​രം വ​രു​മി​ത്. മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഗു​രു​ത​ര​മാ​യ അ​പ​ക​ട​ങ്ങ​ൾ​ക്കു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​ന്റെ മൂ​ല്യം ഏ​ക​ദേ​ശം 275,000 റി​യാ​ലാ​ണ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ 191 ക്ലെ​യി​മു​ക​ൾ ല​ഭി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പ​കു​തി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ ഈ ​വ​ർ​ഷം 18 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. 

Tags:    
News Summary - less-Road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.