മസ്കത്ത്: ഞായറാഴ്ച നിലവിൽ വന്ന ലോക്ഡൗണിൽ നിന്ന് ഭക്ഷണസാധനങ്ങളുടെ ഹോം ഡെലിവറിയെ ഒഴിവാക്കിയിട്ടുണ്ട്. റസ്റ്റാറൻറുകൾക്കും കഫേകൾക്കും മാർഗ നിർദേശങ്ങൾ പാലിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ 24 മണിക്കൂറും ഭക്ഷണ വിതരണം നടത്താവുന്നതാണ്. മസ്കത്ത് ഗവർണറേറ്റിൽ അംഗീകൃത ഫുഡ് ഡെലിവറി കമ്പനി അല്ലെങ്കിൽ സാധുവായ ലൈസൻസ് ഉള്ള സ്ഥാപനം വഴിയായിരിക്കണം വിതരണം.
മറ്റ് ഗവർണറേറ്റുകളിൽ റസ്റ്റാറൻറുകളും കഫേകളും ബന്ധപ്പെട്ട നഗരസഭകൾക്ക് അപേക്ഷ നൽകണം. ഭക്ഷണം വിതരണം ചെയ്യുന്നയാൾ സ്ഥാപനത്തിെൻറ ഉടമസ്ഥനോ അല്ലെങ്കിൽ ജീവനക്കാരനോ വേണം ഡെലിവറി നടത്താൻ. അപേക്ഷയിൽ ഒരു ലൈസൻസ് മാത്രമാണ് നൽകുക. ഫുഡ് ഡെലിവറി കമ്പനികളുടെ സേവനം ലഭ്യമായിട്ടുള്ള സ്ഥലമാണെങ്കിൽ അവർക്ക് മാത്രമായിരിക്കും അനുമതി നൽകുകയെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.