മസ്കത്ത്: ദേശീയദിനത്തിൽ ഒമാന്‍ വേറിട്ട രീതിയിൽ ആദരമർപ്പിച്ച് ലുലു ഗ്രൂപ്. രാജ്യത്തിനോടും അതിെൻറ മഹാനായ നേതാവിനോടും ജനങ്ങളോടുമുള്ള സ്നേഹത്തിെൻറയും നന്ദിയുടെയും സൂചകമായി പ്രത്യേക ഗാനം ചിട്ടപ്പെടുത്തി പുറത്തിറക്കിയാണ് ലുലു ഗ്രൂപ് ആഘോഷം വേറിട്ടതാക്കിയത്. ഒമാനിലെ ജനങ്ങൾക്ക് അഭിവാദനങ്ങൾ എന്ന തലക്കെട്ടിലുള്ള ഗാനം സ്വദേശി ഗായകനായ സലാഹ് അൽ സദ്ജാലിയാണ് ചിട്ടപ്പെടുത്തിയതും ആലപിച്ചതും.
ഹുമൈദ് അൽ ബലൂഷിയാണ് ഗാനരചയിതാവ്. സമാധാനത്തിെൻറ സേന്ദശവാഹകരായ ഒരു നാടിെൻറ കീർത്തിയെ വരികളിലൂടെ മനോഹരമായ രീതിയിൽ അവതരിപ്പിക്കുന്നതാണ് ഇൗ ഗാനം. ശനിയാഴ്ച വൈകീട്ട് അവന്യൂസ് മാളിൽ നടന്ന പരിപാടിയിലാണ് സീഡി പുറത്തിറക്കിയത്. ആറുമണിക്ക് അവന്യൂസ് മാൾ ഫുഡ് കോർട്ടിൽ സദ്ജാലിയുടെ ഗാനവിരുന്നും സംഘടിപ്പിച്ചിരുന്നു. സദ്ഭരണത്തിെൻറ പിന്നിട്ട 47 വർഷങ്ങളുടെ ആഘോഷവേളയിൽ വേറിട്ടത് എന്തെങ്കിലും ചെയ്യണമെന്ന ചിന്തയാണ് ഇത്തരമൊരു ഗാനം പുറത്തിറക്കുക എന്ന ആലോചനയിലേക്ക് എത്തിച്ചതെന്ന് ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫലി പറഞ്ഞു.
രാജ്യത്തിനും ഇൗ രാജ്യത്തെ ഇന്ന് കാണുന്ന രൂപത്തിലേക്ക് എത്തിച്ച പ്രിയ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഇൗദിനും ഗാനം സമർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ദേശീയദിനാഘോഷത്തിെൻറ ഭാഗമായി രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ലുലു ഒൗട്ട്ലെറ്റുകൾ വർണാഭമായ രീതിയിൽ അലങ്കരിച്ചിരുന്നു. വിവിധയിടങ്ങളിൽ ആഘോഷ പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.