മസ്കത്ത്: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ ഭക്ഷണങ്ങളുടെ തനത് രുചികൾ ആസ്വദിക്കാൻ അവസരമൊരുക്കി 'വേൾഡ് ഫുഡ്22' ന്റെ പ്രഥമ സീസണിന് ലുലു ഹൈപർമാർക്കറ്റുകളിൽ തുടക്കം. മാർച്ച് അഞ്ചുവരെ നടക്കുന്ന വർഷിക ഫുഡ് ഫെസ്റ്റിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് വ്യത്യസ്ത രൂചിക്കൂട്ടുകൾ ആസ്വദിക്കുന്നതിനൊപ്പം ഗിഫ്റ്റ് കൂപ്പണുകൾ നേടുന്നതിനും അവസരമുണ്ട്.
ഓൺലൈൻ കുക്കറി മത്സരങ്ങൾ, ഫൺ ആക്ടിവിറ്റികൾ, ഇ-റാഫിൾ പ്രമോഷനുകൾ എന്നിവയുടെ ഭാഗമാകാനും കഴിയും. തത്സമയ പാചക ഡെമോകൾ, സൗജന്യ സാമ്പ്ൾ സെഷനുകൾ, പ്രദർശനങ്ങൾ തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടക്കും. പ്രത്യേക കൗണ്ടർ വഴി വിവിധ ഭക്ഷ്യോൽപന്നങ്ങൾ സാമ്പ്ൾ ചെയ്യാൻ അവസരം ഉണ്ടായിരിക്കുമെന്ന് മനേജ്മെന്റ് ഭാരവാഹികൾ അറിയിച്ചു. തത്സമയ പാചക ഡെമോയിലൂടെ പുതിയ പാചകരീതികൾ മനസ്സിലാക്കാനും സൗകര്യമുണ്ട്. പ്രമോഷന്റെ ഭാഗമായി ഒമാനിലെ ലുലു ഹൈപർ മാർക്കറ്റുകളിൽ നിന്നോ ഓൺലൈനായോ 10 റിയാലിന് ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ലുലു ഷോപ്പിന്റെ ഗിഫ്റ്റ് കാർഡ് നേടാൻ അവസരവും ഒരുക്കിയിട്ടുണ്ട്.
ഡിജിറ്റൽ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 250 ആളുകൾക്ക് 50 റിയാൽ വിലയുള്ള ഗിഫ്റ്റ് കാർഡുകളായിരിക്കും നൽകുക. ലോകോത്തര രുചിക്കൂട്ടുകൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാവർഷവും ഫുഡ് ഫെസ്റ്റ് നടത്തുന്നതെന്ന് ലുലു ഗ്രൂപ് ഒമാൻ റീജനൽ ഡയറക്ടർ കെ.എ. ഷബീർ പറഞ്ഞു. ഇക്കാലയളവിൽ ഭക്ഷ്യ ഉൽപന്നങ്ങൾ, പാത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയിൽ വലിയ കിഴിവുകളും ഓഫറും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.