തുണികൊണ്ടുള്ള മാസ്​ക്​ ധരിച്ചയാളെ ബാങ്ക്​ ശാഖയിൽ പ്രവേശിപ്പിച്ചില്ല

മസ്​കത്ത്​: തുണികൊണ്ടുള്ള കഴുകി ഉപയോഗിക്കാവുന്ന മാസ്​ക്​ ധരിച്ചയാളെ ബാങ്ക്​ ശാഖയിൽ പ്രവേശിപ്പിച്ചില്ല. പ്രാദേശിക ദിനപത്രമാണ്​ ഇക്കാര്യം റിപ്പോർട്ട്​ ചെയ്​തത്​. സർജിക്കൽ മാസ്​ക്​ ധരിച്ചു വരാൻ പറഞ്ഞ്​ തിരിച്ചുവിടുകയായിരുന്നു. സെക്യൂരിറ്റി ഗാർഡാണ്​ പ്രവേശനം നിഷേധിച്ചത്​. ഇക്കാര്യത്തെ കുറിച്ച്​ ചോദിച്ചപ്പോൾ സർജിക്കൽ മാസ്​ക്​ ധരിച്ചവരെ മാത്രം അകത്ത്​ പ്രവേശിപ്പിച്ചാൽ മതിയെന്നത്​ മാനേജ്​മെൻറ്​ തീരുമാനമാണെന്നാണ്​ പറഞ്ഞതെന്ന്​ പ്രവേശനം നിഷേധിക്കപ്പെട്ടയാളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്​ പറയുന്നു. സമാന അനുഭവം നേരിട്ട മറ്റുള്ളവരുമുണ്ട്​. ഇത്തരത്തിലുള്ള തീരുമാനങ്ങളെ കുറിച്ച അറിയിപ്പുകൾ, സ്ഥാപനങ്ങൾ പൊതുജനങ്ങളെ അറിയിക്കണമെന്ന്​ ആവശ്യമുയർന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.