മസ്കത്ത്: കെ.എം.സി.സി മബേല ഏരിയ കമ്മിറ്റി ഒമാനിലെ മുഴുവൻ പ്രവാസി മലയാളികൾക്കും വേണ്ടി ഖത്തർ ലോകകപ്പ് 2022 പ്രവചനമത്സരം സംഘടിപ്പിക്കുന്നു.
പ്രവചനമത്സരത്തിന്റെ ഉദ്ഘാടനം മബേല നേതാജി ഫുട്ബാൾ ക്ലബ് സ്ഥാപകൻ ബാലകൃഷ്ണൻ വലിയാട്ട് നിർവഹിച്ചു. മസ്കത്ത് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി അംഗം അഷ്റഫ് പോയിക്കര, മബേല കെ.എം.സിസി നേതാക്കളായ സലീം അന്നാര, യാക്കൂബ് തിരൂർ, അസ്ലം ചീക്കോന്ന്, ശാക്കിർ പുത്തൻചിറ, ഷാഫി ബേപ്പൂർ, നേതാജി താരങ്ങളായ രഞ്ജിത്ത്, സി.എ. വരുൺ തുടങ്ങിയവരും പങ്കെടുത്തു. ഒന്നാം സമ്മാനമായി ഗോൾഡ് മെഡലും രണ്ടാം സമ്മാനമായി സിൽവർ മെഡലുമാണ് ഒരുക്കിയിരിക്കുന്നത്.
മത്സരത്തിൽ പങ്കെടുക്കാനുള്ള ലിങ്ക് ലഭിക്കുന്നതിന് ക്യൂ.ആർ കോഡ് സ്കാൻ ചെയ്യുക. ഉത്തരങ്ങൾ അയക്കേണ്ട അവസാന തീയതി: ഡിസംബർ 10ന് രാത്രി 10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.