ജോലിക്ക് പോകാനൊരുങ്ങവെ മാഹി സ്വദേശി മസ്കത്തിൽ കുഴഞ്ഞ് വീണ് മരിച്ചു

മസ്കത്ത്: മാഹി സ്വദേശി മസ്കത്തിൽ കുഴഞ്ഞുവീണ് മരിച്ചു. അഴിയൂരിലെ സഫിയാസിൽ എൻ.പി. ശംസുദ്ദീൻ ആണ് രാവിലെ ജോലിക്ക് പോകാൻ തയാറെടുക്കവേ താമസസ്ഥലത്ത് കുഴഞ്ഞ് വീണത്. 32 വർഷമായി ഒമാനിൽ ജോലി ചെയ്ത് വരികയായിരുന്നു. 30 വർഷത്തോളം സലാലയിൽ ഡബ്ല്യു.ജെ ടൗവ്വൽ കമ്പനിയിലായിരുന്നു. അവധി കഴിഞ്ഞ് നാല് ദിവസം മുമ്പാണ് മടങ്ങിയെത്തിയത്.

ഭാര്യ: സഫിയത്ത്. മക്കൾ: ശിഫ, ശദ, സഹറ. മരുമകൻ: സഹൽ. സഹോദരങ്ങൾ: ഹസൻ അഹമ്മദ് , മുഹമ്മദ് ഷരീഫ്, ഷാനിദ് (സലാല), ഇഖ്ബാൽ (മസ്കത്ത്). സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ജീവകാരുണ്യ സംഘടനയായ തലശ്ശേരി അസോസിയേഷ​ന്റെ ദീർഘകാല പ്രസിഡന്റായിരുന്നു. അൽ മദ് റസത്തുൽ ഇസ്ലാമിയ പി.ടി.എ പ്രസിഡന്റുമായിരുന്നു. ശംസുദ്ദീന്റെ നിര്യാണത്തിൽ സലാലയിലെ വിവിധ സംഘടന നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - Mahe native died in Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.