മസ്കത്ത്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് തങ്ങളുടെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായി റൂവിയിൽ സൗജന്യ ആരോഗ്യ പരിശോധനാ ക്യാമ്പ് നടത്തി. അർഹരായവർക്ക് മരുന്നുകളും വിതരണം ചെയ്തു. അപ്പോളോ ആശുപത്രിയുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ സ്വദേശികളും വിദേശികളുമായി 1200 ലധികം പേർ പരിശോധനക്ക് എത്തി.
ജനറൽ പ്രാക്ടീഷനർമാർക്ക് പുറമെ വിദഗ്ധ ഡോക്ടർമാരുടെയും സേവനം ക്യാമ്പിൽ ലഭ്യമായിരുന്നു. ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ബോഡിമാസ് ഇൻഡക്സ് തുടങ്ങിയവ പരിശോധിച്ചു. സാമൂഹിക ഉത്തരവാദിത്ത പദ്ധതികൾ നടപ്പാക്കുന്നതിൽ മലബാർ ഗോൾഡ് എന്നും മുൻപന്തിയിലാണെന്ന് മലബാർ, ഗോൾഡ് ആൻഡ് ഡയമണ്ട്സ് റീജനൽ മേധാവി കെ. നജീബ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.