മസ്കത്ത്: ഇന്ത്യൻ സോഷ്യൽ ക്ലബ് മലബാർ വിഭാഗം സ്ത്രീകൾക്കുവേണ്ടി സംഘടിപ്പിച്ച സെമിനാർ ‘പെണ്മ’ ശ്രദ്ധേയമായി. ഒമാനിലെ വിവിധ മേഖലകളിൽ പ്രഗത്ഭരായ വനിതകൾ നയിച്ച പരിപാടിയിൽ ‘സെൽഫ് ലവ് , സെൽഫ് കോൺഫിഡൻസ് , മീ ടൈം തുടങ്ങിയ വിഷയങ്ങളിലൂന്നി ചർച്ചകൾ നടന്നു.
പെണ്മയിലൂടെ സ്ത്രീകൾക്ക് സ്വയം തിരിച്ചറിയാനും സ്നേഹിക്കാനും കഴിയട്ടെ എന്ന ആശംസകളോടെ ഇന്ത്യൻ സോഷ്യൽ ക്ലബ് വനിത കോഓഡിനേറ്ററും മലബാർ വിങ് ഓബ്സർവറുമായ മറിയം ചെറിയാൻ ഉദ്ഘാടനം ചെയ്തു.
പ്രഭാഷകരുടെ പ്രചോദനാത്മക വാക്കുകളിലൂടെ സ്ത്രീകളെ ശക്തിപ്പെടുത്തുകയായിരുന്നു പെണ്മയുടെ ലക്ഷ്യം എന്ന് മലബാർ വിങ് വനിത കോഓഡിനേറ്റർ ജസ്ല മുഹമ്മദ് സ്വാഗതപ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന പടിപാടിയിൽ അമ്മു വള്ളിക്കാട് (എഴുത്തുകാരി), ഡോ. ഷിഫാന ആറ്റൂർ, ഷെറീന റഫീഖ് (ഫോട്ടോഗ്രാഫർ), ഡോ. ബിന്ദ്യാ ബാലൻ , മർവ്വ ഷിറിൻ മുഷ്താഖ് (സംരംഭക) തുടങ്ങിയവർ അവരുടെ ജീവിതാനുഭവങ്ങൾ വഴി സമൂഹത്തിലെ സ്ത്രീകളുടെ അനുഭവങ്ങൾ എങ്ങനെ പ്രതിഫലിക്കപ്പെടുന്നു എന്നത് വിശദീകരിച്ചു.
മലബാർ വിങ് കൺവീനർ ഇബ്രാഹിം ഒറ്റപ്പാലം, കോകൺവീനർ സിദ്ദീഖ് ഹസ്സൻ , താജുദ്ദീൻ , നിധീഷ് മാണി , അനീഷ് കടവിൽ, ജസ്ല മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി, അഞ്ചൽ റഹീം പരിപാടി അവതാരകയായി . മലബാർ വിങ് പ്രതിനിധി ജാസ്മിൻ നിഷാദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.