മസ്കത്ത്: സമൂഹത്തിന്റെ സാംസ്കാരികാഭ്യുന്നതിയിലേക്ക് നയിക്കുന്ന പ്രസക്തമായ സന്ദേശങ്ങളാണ് പ്രവാചകന് മുഹമ്മദ് നബയുടേതെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്. റൂവി ഗോള്‍ഡന്‍ തുലിപ്പില്‍ ഐ.സി.എഫ് ഒമാന്‍ സംഘടിപ്പിച്ച മഹബ്ബ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുനബി സന്ദേശങ്ങള്‍ മനുഷ്യനെ നവീകരിക്കുന്നവയാണ്. സ്നേഹവും സാഹോദര്യവും സമത്വവും പുലര്‍ത്തുന്നതും മാനവിതകതയെ ഉണര്‍ത്തുന്നതുമായ പ്രവാചകചര്യകള് വിശ്വാസികള്‍ ജീവിതഭാഗമാക്കണമെന്ന് കാന്തപുരം പറഞ്ഞു.
ഡോ. പി. മുഹമ്മദലി മുഖ്യാതിഥിയായി. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. എ.പി. അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. മഹബ്ബ കോണ്‍ഫറന്‍സിന്റെ ഭാഗമായി മദ്റസ വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍, ബുര്‍ദ മജ്ലിസ്, കഫേ പള്‍സ് തുടങ്ങിയ വ്യത്യസ്ത പരിപാടികളും അരങ്ങേറി.
ഒമാന്‍ ഔഖാഫ് മതകാര്യ മന്ത്രാലയം ഫത്വ കാര്യാലയ സെക്രട്ടറി ശൈഖ് അഫ് ഹ്ബിന് അഹ്മദ് അല്‍ ഖലീലി, ഖുര്‍ആന്‍ പാരായണ ശാസ്ത്ര പരിശീലകന് ശൈഖ് ത്വാരിഖ് അബ്ദുല്‍ ഹാദി (ഈജിപ്ത്), ലുലു ഒമാന്‍ റീജനല്‍ ഡയറക്ടര്‍ കെ.എ. ശബീര്‍ , മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ് മാനേജിങ് ഡയറക്ടര്‍ മമ്മുട്ടി.
സൂഹുല്‍ ഫൈഹ ഇന്റര്‍നാഷനല്‍ മാനേജിങ് ഡയറക്ടര്‍ ജബ്ബാര്‍ ഹാജി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി റഹീം വറ്റല്ലൂര്‍, അല്‍ ഫഹദ് സേഫ്റ്റി ട്രേഡിങ് മാനേജിങ് ഡയറക്ടര്‍ അമീര്‍, ബദ്ര് ഷിപ്പിങ് മാനേജിങ് ഡയറക്ടര്‍ അബ്ദുറഹീം, കര്‍ണാടക വഖഫ് ബോര്‍ഡ് പ്രസിഡന്റ് ശാഫി സഅദി, സൂര് ബഹ്ല ചെയര്മാന് എസ്. മുഹമ്മദ്, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഒ. ഉമ്മന്‍, ഒ.ഐ.സി.സി പ്രസിഡന്റ് സജി പിച്ചകശ്ശേരി, ഇന്‍കാസ് ഒമാന്‍ പ്രസിഡന്റ് അനീഷ് കടവില്‍, തറയിട്ടാല്‍ ഹസന് സഖാഫി തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരും സംബന്ധിച്ചു.
പ്രകീര്‍ത്തന സദസ്സിന് സുഹൈല്‍ അസ്സഖാഫ് തങ്ങള്‍ മടക്കര, ശൈഖ് ഹൈസം അല്‍ ബലൂഷി മസ്കത്ത്, ശൈഖ് അമ്മാര്‍ അബൂ മുഹമ്മദ് ദാര്‍സൈത്ത്, ശൈഖ് ശുഐബ് അഹ്മദ് സിറിയ, ശൈഖ് മുഹമ്മദ് ഖമീസ് അല്‍ ഫൂരീ ആമിറാത്ത്, ശൈഖ് അബ്ദുല്ല യഹ് യാ അല്‍ കിന്ദി നിസ്വ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.