മലയാളം ഒമാൻ ചാപ്റ്റർ പ്രഥമ ഗുരുദക്ഷിണ പുരസ്​കാരം ബിനു കെ.സാമിന്

മസ്​ക്കത്ത്: മലയാളം ഒമാൻ ചാപ്റ്റർ ബഹുമുഖപ്രതിഭകളായ ഭാഷാധ്യാപകർക്ക് നൽകുന്ന പ്രഥമ ഗുരുദക്ഷിണ പുരസ്​കാരം പത്തനംതിട്ട സെന്‍റ്​ മേരീസ്​ ഹൈസ്​കൂൾ മലയാളം അധ്യാപകനും കുട്ടികളുടെ രാജ്യാന്തര പരിശീലകനും എഴുത്തുകാരനും ​വ്ലോഗറുമായ ബിനു കെ.സാമിന്.

ഏപ്രിൽ 28ന് മലയാളം ഒമാൻ ചാപ്റ്റർ മസ്​ക്കത്തിൽ സംഘടിപ്പിക്കുന്ന മലയാളമഹോഝവത്തിൽ ഒരു ലക്ഷം രൂപയും പ്രശസ്​തിപത്രവും ശിൽപവുമടങ്ങുന്ന പുരസ്​കാരം സമർപ്പിക്കുമെന്ന് ചെയർമാൻ മുഹമ്മദ് അൻവർ ഫുല്ല, വൈസ്​ ചെയർമാൻ സദാനന്ദൻ എടപ്പാൾ, ജനറൽ സെക്രട്ടറി രതീഷ് പട്ടിയാത്ത് എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു.

അധ്യാപനത്തിൽ നിരന്തരമായി നൂതനാശയങ്ങൾ ആവിഷ്ക്കരിച്ചതാണ് ബിനു കെ.സാമിനെ പ്രധാനമായും ഈ അംഗീകാരത്തിന് അർഹനാക്കിയതെന്ന് പുരസ്​കാരസമിതിയംഗങ്ങളായ ഡോ.ജോർജ് ലസ്​ലി, ഹസ്​ബുള്ള മദാരി, അജിത് പനച്ചിയിൽ എന്നിവർ പറഞ്ഞു.


ഭാഷ അനായാസം പഠിക്കുന്നതിനായി തയ്യാറാക്കിയ അക്ഷരക്കളി, പഠനത്തിൽ ചീട്ടുകളിയുടെ സാധ്യത ഉപയോഗിച്ച് നിർമിച്ച അക്ഷരച്ചീട്ട്​, റോഡുനിയമങ്ങൾ കളിയിലൂടെ വേഗത്തിൽ പഠിക്കുന്നതിനായി തയ്യാറാക്കിയ വഴികാട്ടി –പാമ്പും കോണിയും ഏറെ ശ്രദ്ധേയമായ നൂതനാശയങ്ങളാണ്.

പഠനപ്രവർത്തനത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ നാല്​ ഹ്രസ്വചിത്രങ്ങളിൽ നിയമം പാലിക്കേണ്ടതിന്‍റെ പ്രാധാന്യം, മാനസികവെല്ലുവിളികൾ നേടുന്നവർക്ക് സമൂഹം നൽകേണ്ട പരിഗണന, ലഹരി ഉപേക്ഷിക്കേണ്ടതിന്‍റെ അനിവാര്യത, പ്രകൃതിസംരക്ഷണം എന്നീ പ്രമേയങ്ങളിലൂടെ ആശയസംവേദനം എത്ര അനായാസം കുട്ടികളിൽ എത്തുന്നു എന്നതിന്‍റെ അനുകരണീയ മാതൃകകൾ ബിനു കെ.സാമിനെ വ്യത്യസ്​തനാക്കുന്നുവെന്ന് പുരസ്​കാരനിർണയസമിതി പറഞ്ഞു.

ഭാഷയുടെ സംരക്ഷണത്തിനായി പ്രതിവാര പഠന പംക്​തിയായ പതിരും കതിരും തുടരുന്നതും സാഹിത്യലോകത്തെ സാന്നിധ്യവും പുരസ്​കാരത്തിലേക്ക് നയിച്ച ഘടകമായി.

പത്തനംതിട്ട തേക്കുതോട് കുളത്തുങ്കൽ, അധ്യാപകദമ്പതികളായ സാമുവൽ കുളത്തുങ്കലിന്‍റെയും ജി.ദീനാമ്മയുടെയും മകനാണ്​ ബിനു കെ.സാം. ഭാര്യ കോട്ടയം സി.എം.എസ്​. കോളജ് മലയാളവിഭാഗം അധ്യാപികയായ മിനി മറിയം സഖറിയ. മകൾ ആർച്ച ഡൈന ബംഗളുരു ൈക്രസ്റ്റ് യൂനിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുദ വിദ്യാർഥിയാണ്.

Tags:    
News Summary - Malayalam Oman Chapter Prathama Gurudakshina Award to Binu K Sam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.