മസ്കത്ത്: ആറു രാജ്യങ്ങളിലായി ഐ.സി.എഫ് ഗൾഫ് കൗൺസിലിെൻറ നേതൃത്വത്തിൽ നടന്ന മാസ്റ്റ്ർ മൈൻഡ് ക്വിസ് മത്സരങ്ങൾക്ക് ഗ്രാൻഡ് ഫിനാലെയോടെ തിരശ്ശീല വീണു. സൗദിയിൽനിന്നുള്ള അമ്മാർ മുഹമ്മദ് ഒന്നാം സ്ഥാനവും ഫാത്തിമ ഹുദ രണ്ടാം സ്ഥാനവും നേടി. മൂന്നാം സ്ഥാനം ബഹ്റൈനിൽനിന്നുള്ള മുഹമ്മദ് യൂനുസിനാണ്. റബീഉൽ അവ്വൽ കാമ്പയിനിെൻറ ഭാഗമായി ഗൾഫ് നാടുകളിലെ മദ്റസ വിദ്യാർഥികൾക്കായിരുന്നു ക്വിസ് മത്സരം സംഘടിപ്പിച്ചത്.
ഒന്നാം സമ്മാനത്തിനർഹനായ അമ്മാർ മുഹമ്മദ് റിയാദിലെ രിസാലത്തുൽ ഇസ്ലാം മദ്റസ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. രണ്ടാം സ്ഥാനത്തെത്തിയ ഫാത്തിമ ഹുദ ജിദ്ദയിലെ ഇമാം റാസി മദ്റസയിലെ ഒമ്പതാം ക്ലാസിലാണ്. മൂന്നാം സ്ഥാനക്കാരനായ മുഹമ്മദ് യൂനുസ് ബഹ്റൈൻ ഉമ്മുൽ ഹസമിലെ തഅ്ലീമുൽ ഖുർആൻ മദ്റസ ആറാം ക്ലാസ് വിദ്യാർഥിയാണ്. വിജയികളെ ഐ.സി.എഫ് ഗൾഫ് കൗൺസിൽ പ്രസിഡൻറ് സയ്യിദ് അബ്ദുറഹ്മാൻ ആറ്റക്കോയ തങ്ങളും സെക്രട്ടറി അസീസ് സഖാഫി മമ്പാടും അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.