മത്ര: കോഴിക്കോട് സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. പന്നിയങ്കര ഗേറ്റ് സജീർ നിവാസിൽ കെ.പി. അബ്ദുറഹ്മാനാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് താമസസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. കഴിഞ്ഞ 35 വര്‍ഷമായി മത്ര സൂഖ് ബലദിയ ബില്‍ഡിങ്ങില്‍ ജെൻറ്സ് ടെയ്ലറായി പ്രവര്‍ത്തിച്ചുവരുകയായിരുന്നു.
രാത്രി 12 മണിക്ക് പതിവുപോലെ ജോലികഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോയതാണ്. പുലർച്ചെ മൂന്നുമണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പൊലീസ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ ആയിഷ. സാജിര്‍ (മുസ്തഫ സുൽത്താന്‍ എക്സ്ചേഞ്ച്, റൂവി), നിലോഫർ, സാജിദ എന്നിവര്‍ മക്കളാണ്. മരുമകൻ: സിക്കന്ദർ.
പരേതനോടുള്ള ആദര സൂചകമായി െടയ്ലറിങ് സൂഖ് തുറന്നുപ്രവര്‍ത്തിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.