മസ്കത്ത്: മരുന്ന്, ഹെൽത്ത് കെയർ ഉൽപന്ന രംഗത്ത് ഒമാനെ സ്വയം പര്യാപ്തമാക്കുന്നതിെൻറ ഭാഗമായി അഞ്ച് മെഡിക്കൽ ഫാക്ടറികളുടെ നിർമാണം നടന്നുവരുകയാണെന്ന് വ്യവസായ-വാണിജ്യ മന്ത്രാലയം അറിയിച്ചു. 25 ദശലക്ഷം റിയാൽ ചെലവിലാണ് ഇൗ കമ്പനികളുടെ നിർമാണം നടക്കുന്നത്. ആശുപത്രികളിലും വീടുകളിലും കഴിയുന്ന രോഗികൾക്ക് അടിയന്തര വൈദ്യ സഹായം നൽകുന്നതിനായുള്ള വിവിധ മരുന്നുകളും പേഷ്യൻറ് കിറ്റുകളുമാണ് ഇൗ കമ്പനികളിൽ ഉൽപാദിപ്പിക്കുക.
ഇൻട്രാവെനസ്-ഡയാലിസിസ് ഉപകരണങ്ങൾ നിർമിക്കുന്നതാണ് ഒരു കമ്പനി. ഒമാനിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള ഒരു കമ്പനി. കാൻസർ മരുന്നുകൾ നിർമിക്കുന്നതായിരിക്കും രണ്ടാമത്തെ കമ്പനി. ഗുളികകൾ, കാപ്സ്യൂളുകൾ, സിറപ്പുകൾ എന്നിവ നിർമിക്കുന്നതാകും അടുത്തത്. ഫാർമസ്യൂട്ടിക്കൽ വ്യവസായ മേഖലയിൽ ആവശ്യമായ അസംസ്കൃത വസ്തുക്കളാകും ഒന്നിൽ നിർമിക്കുക. ഇൻജക്ഷൻ അടക്കം ചികിത്സാ സാമഗ്രികൾ നിർമിക്കുന്ന കമ്പനിയും ഉണ്ടാകുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.