മസ്കത്ത്: ഇന്ത്യൻ വിദേശകാര്യസഹമന്ത്രി വി. മുരളീധരൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിലെത്തും. ഒക്ടോബർ മൂന്ന്, നാല് തീയതികളിലായിരിക്കും സുൽത്താനേറ്റിൽ എത്തുകയെന്ന് ഇന്ത്യൻ എംബസി പ്രസ്താവനയിൽ അറിയിച്ചു. മഹാത്മഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഒക്ടോബർ മൂന്നിന് എംബസിയിൽ രാവിലെ 8.15 മുതൽ 9:30വരെ സംഘടിപ്പിക്കുന്ന പരിപാടിയിൽ മന്ത്രി സംബന്ധിക്കും.
'ഇന്ത്യ-ഒമാൻ, ഒരു രാഷ്ട്രീയ യാത്ര' എന്ന വിഷയത്തിൽ ഇന്ത്യൻ ആർട്ടിസ്റ്റ് സേദുനാഥ് പ്രഭാകരന്റെ ചിത്രപ്രദർശനവും എംബസിയുടെ പുതുതായി രൂപകൽപ്പന ചെയ്ത ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. ഒക്ടോബർ നാലിന് വൈകീട്ട് 4.45ന് എംബസി അങ്കണത്തിൽ പ്രവാസി സമൂഹം സ്വീകരണ പരിപാടിയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.